യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹാ​ദ​ര​വും ഇ​ശ​ൽ​സ​ന്ധ്യ​യും സലീം വേ​ങ്ങ​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹാ​ദ​ര​വും ഇ​ശ​ൽ​സ​ന്ധ്യ​യും

യാം​ബു : യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (വൈ.​ഐ.​എ​ഫ്.​എ) സ്നേ​ഹാ​ദ​ര​വും ഇ​ശ​ൽ സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. 2024 ലെ ​ഡോ. എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ യാം​ബു​വി​ലെ അ​റാ​ട്കോ എം.​ഡി. അ​ബ്​​ദു​ൽ ഹ​മീ​ദി​നെ​യും റ​ദ്​​വ ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​യെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. യാം​ബു കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം വേ​ങ്ങ​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യാം​ബു​വി​ലെ മ​ല​യാ​ളി സ​മൂ​ഹം ക​ല, സാം​സ്‌​കാ​രി​ക, കാ​യി​ക രം​ഗ​ത്തും സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സേ​വ​ന മേ​ഖ​ല​ക​ളി​ലും ന​ൽ​കു​ന്ന മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​വും പ​ര​സ്പ​ര​മാ​യു​ള്ള സ​ഹ​വ​ർ​ത്തി​ത്വം മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി ഏ​റെ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ.​ഐ.​എ​ഫ്.​എ പ്ര​സി​ഡ​ന്‍റ ഷ​ബീ​ർ ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്‌​ക​ർ വ​ണ്ടൂ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, ഷാ​ന​വാ​സ് വ​ണ്ടൂ​ർ, സി​ബി​ൾ ഡേ​വി​ഡ്, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, നാ​സ​ർ ന​ടു​വി​ൽ, യാ​സി​ർ കൊ​ന്നോ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ ഹ​മീ​ദി​നെ​യും ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​യെ​യും യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

അ​ബ്​​ദു​ൽ ഹ​മീ​ദും ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​യും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. വൈ.​ഐ.​എ​ഫ്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ബ്‌​റാ​ഹിം ചു​ങ്ക​ത്ത​റ ന​ന്ദി​യും പ​റ​ഞ്ഞു. ‘ഇ​ശ​ൽ സ​ന്ധ്യ’​പ​രി​പാ​ടി​ക്ക് ഷ​റ​ഫ് ക​ത്തി​ച്ചാ​ൽ ക​ണ്ണൂ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഷ്‌​ക്ക​റ​ലി ഒ​റ്റ​പ്പാ​ലം, അ​ബ്​​ദു​ന്നാ​സ​ർ കു​റ​ക​ത്താ​ണി, ഹ​രീ​ഷ് മ​ധു, സു​ധി പ​ട്ടാ​മ്പി, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, ആ​രി​ഫ് ചാ​ലി​യം, മ​ൻ​സൂ​ർ ക​രു​വ​ന്തി​രു​ത്തി, ആ​ഷി​ക് തു​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. വൈ.​ഐ.​എ​ഫ്.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Yanbu Football Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.