റിയാദ്: ധനൂബ് ഹൈപ്പർ മാർക്കറ്റിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ വാർഷികാഘോഷം ‘ഇതളുകൾ 2024’അരങ്ങേറി. യോഗത്തിൽ ധനൂബ് മലയാളി വെൽഫെയർ വിങ് പ്രസിഡന്റ് റഷീദ് വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ‘പ്രവാസത്തിൽ കുട്ടായ്മയുടെ ആവശ്യകത’എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ വിങ് ചെയർമാൻ ഇസ്ഹാഖ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്നുനടന്ന കലാകായിക മത്സരങ്ങൾ കോഓഡിനേറ്റർമാരായ സിദ്ദീഖ് റവാബി, റിയാസ് നഖല, മനോജ് പനോരമ, ഹാരിസ് ഹായത് എന്നിവർ പരിപാടി നിയന്ത്രിച്ചു. എന്റർടൈൻമെന്റ് പ്രോഗ്രാം ചെയർമാൻ റഫീഖ് കോഴിക്കോട്, കൺവീനർ ശ്രീനാഥ് കോഴിക്കോട്, ബഷീർ മലപ്പുറം, ബഷീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കലാകായിക മത്സരത്തിൽ ബ്ലൂ ഹൗസ് ഓവർ ഓൾ ചാമ്പ്യന്മാരായി. വൈറ്റ് ഹൗസാണ് റണ്ണേഴ്സപ്പ്. മികച്ച റഫറിമാരായ ബഷീർ കൊണ്ടോട്ടി, ഫായിസ്, ജിതിൻ ഫിലിപ്പ് എന്നിവർക്ക് ചടങ്ങിൽ ട്രോഫി സമ്മാനിച്ചു. തുടർന്ന് അരങ്ങേറിയ ‘ഇശൽ വിരുന്നി’ൽ അഷ്റഫ് പൂങ്ങാടൻ, താജുദ്ദീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമാപന ചടങ്ങിൽ ട്രഷറർ അഷറഫ് പൂങ്ങാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.