ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ൽ ലു​ഖ്മാ​ൻ പോ​ത്തു​ക​ല്ല് സം​സാ​രി​ക്കു​ന്നു

ആ​രാ​ധ​ന​ക​ൾ അ​ക​ക്കാ​മ്പ​റി​ഞ്ഞ് നി​ർ​വ​ഹി​ക്ക​ണം -ലു​ഖ്മാ​ൻ പോ​ത്തു​ക​ല്ല്

ജി​ദ്ദ: ആ​രാ​ധ​ന​ക​ൾ അ​ക​ക്കാ​മ്പ​റി​ഞ്ഞ് നി​ർ​വ​ഹി​ക്കു​മ്പോ​ഴാ​ണ് അ​തി​ന്‍റെ മാ​ധു​ര്യം അ​നു​ഭ​വി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും പ്ര​ക​ട​ന​പ​ര​ത ആ​രാ​ധ​ന​ക​ളു​ടെ അ​ന്തസ്സത്ത ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും എം.​എ​സ്‌.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും യു​വ​പ്ര​ഭാ​ഷ​ക​നു​മാ​യ ലു​ഖ്മാ​ൻ പോ​ത്തു​ക​ല്ല് അ​ഭി​പ്രാ​യ​പെ​ട്ടു.

ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ൽ ‘അ​ക​ക്കാ​മ്പ​റി​ഞ്ഞു​ള്ള നി​ർ​വ​ഹ​ണം’​എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തോ​ടൊ​പ്പം ന​ല്ല മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ആ​രാ​ധ​ന​ക​ളു​ടെ ല​ക്ഷ്യം.

ആ​രാ​ധ​ന​ക​ൾ കൃ​ത്യ​ത​യോ​ടെ അ​തി​ന്‍റെ ഉ​ള്ള​റി​ഞ്ഞ് നി​ർ​വ​ഹി​ക്കു​മ്പോ​ഴാ​ണ് ഓ​രോ ആ​രാ​ധ​ന​ക​ളു​ടെ​യും ല​ക്ഷ്യം നേ​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. സാ​മൂ​ഹി​ക​മാ​യ ബാ​ധ്യ​ത നി​ർ​വ​ഹ​ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കാ​ൻ ആ​രാ​ധ​ക​ളു​ടെ ല​ക്ഷ്യ​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്.

ദൈ​വീ​ക ക​ല്പ​ന​ക​ൾ ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ​കാ​ണി​ക്കു​ക​യും സ്നേ​ഹ​ത്തി​​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​​ന്‍റെ​യും കാ​വ​ലാ​ളാ​വു​ക​യും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ആ​രാ​ധ​ന​ക​ളു​ടെ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ർ​ത്തു. ഷ​റ​ഫു​ദ്ദീ​ൻ മേ​പ്പാ​ടി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ബ്​​ദു​ന്നാ​സ​ർ സ​ല​ഫി കു​നി​യി​ൽ ആ​ശം​സ നേ​ർ​ന്നു.

Tags:    
News Summary - Worship should be performed with care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.