ഷാനവാസ്‌ 

പാലക്കാട് കോങ്ങാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട്‌ കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ്‌ (50) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

പിതാവ്: ഹസ്സൻ, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കൾ: മുഹമ്മദ്‌ അജ്സൽ, സന നഹ്ല, സഹ്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Tags:    
News Summary - native of Palakkad Kongad died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.