റിയാദ്: ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി റിയാദിൽ നിര്യാതനായി. തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ (54) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. റിയാദ് സുലൈമാനിയയിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നാഗുർ (പരേതൻ), മാതാവ്: താറോസ് ഖനി (പരേത), ഭാര്യ: അജ്മത് നിഷ, മക്കൾ: മുഹമ്മദ് നയിം, അക്സർ, ഹാഫിൽ. മൃതദേഹം റിയാദിൽ ഖബറടക്കും.
നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്മാഈൽ സി.വി പടിക്കൽ എന്നിവർ നേതൃത്വംനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.