സി​ൻ​ഡ​ല ദ്വീ​പ്

‘സി​ൻ​ഡ​ല’ ദ്വീ​പി​നാ​യി നാ​വി​ഗേ​ഷ​ൻ മ​​റൈ​ൻ​ മാ​പ്പ്​ പു​റ​ത്തി​റ​ക്കി

റി​യാ​ദ്​: സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത ചെ​ങ്ക​ട​ലി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ അ​ത്യാ​ഢം​ബ​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നി​യോം മേ​ഖ​ല​യി​ലെ ‘സി​ൻ​ഡ​ല’ ദ്വീ​പി​നാ​യി ഇ​ല​ക്ട്രോ​ണി​ക് നാ​വി​ഗേ​ഷ​ൻ മ​റൈ​ൻ മാ​പ്പ്​ പു​റ​ത്തി​റ​ക്കി. സ​ർ​വേ ആ​ൻ​ഡ് ജി​യോ​സ്പേ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യാ​ണ്​ ആ​ദ്യ​ത്തെ മാ​പ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്.

നി​യോം മേ​ഖ​ല​യി​ലെ മ​റ്റ് നാ​ല്​ മാ​പ്പു​ക​ൾ​ക്ക്​ പു​റ​മെ​യാ​ണി​ത്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഐ.​എ​ച്ച്.​ഒ) ഏ​റ്റ​വും പു​തി​യ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ‘സി​ൻ​ഡ​ല’ മാ​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​റൈ​ൻ നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചും സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യു​മാ​ണ്​​ ജി​യോ​സ്പേ​ഷ്യ​ൽ അ​തോ​റി​റ്റി മാ​പ്പ്​ ത​യാ​റാ​ക്കി​യ​ത്​.

രാ​ജ്യ​ത്തെ സ​മു​ദ്ര​മേ​ഖ​ല​ക​ളി​ൽ നാ​വി​ഗേ​ഷ​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും ക​ട​ലി​ലെ ഓ​രോ ഭാ​ഗ​ത്തെ​യും ആ​ഴം, പ​വി​ഴ​പ്പു​റ്റു​ക​ൾ, ദ്വീ​പു​ക​ൾ, നാ​വി​ഗേ​ഷ​ൻ ത​ട​സ്സ​ങ്ങ​ൾ, വേ​ലി​യേ​റ്റ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഡാ​റ്റ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​മാ​പ്പു​ക​ൾ വി​ശ്വ​സ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ മ​റൈ​ൻ ഡാ​റ്റ ന​ൽ​കു​ന്നു. ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യി ആ​സൂ​ത്ര​ണ​ത്തി​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഇ​ത് സം​ഭാ​വ​ന ചെ​യ്യും. മ​റൈ​ൻ ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും സ​ഹാ​യി​ക്കും.

ഭൂ​പ​ട​ങ്ങ​ൾ മ​റൈ​ൻ നാ​വി​ഗേ​ഷ​ൻ ഡാ​റ്റ ന​ൽ​കു​ന്ന​തി​നു പു​റ​മെ സി​ൻ​ഡ​ല ദ്വീ​പി​ലേ​ക്കും മ​റ്റ് ദ്വീ​പു​ക​ളി​ലേ​ക്കും ബോ​ട്ടു​ക​ളു​ടെ​യും മ​റ്റ് മ​റൈ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​വേ​ശ​ന​ത്തി​നും പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

ന​ങ്കൂ​ര​മി​ടു​ക​യോ ക​ട​ലോ​ള​ങ്ങ​ൾ​ക്കൊ​പ്പം ഒ​ഴു​കാ​ൻ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യു​ന്ന​ത​ട​ക്കം നി​ര​വ​ധി ഉ​ദ്ദേ​ശ്യ​ങ്ങ​ളു​ള്ള ഫ്ലോ​ട്ടി​ങ്​ ഉ​പ​ക​ര​ണ​മാ​യ ‘ബോ​യ്‌’​ക​ളു​ടേ​യും നാ​വി​ഗേ​ഷ​ൻ സ​ഹാ​യി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ സു​ര​ക്ഷ​യു​ടെ ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​യോ​ഗി​ച്ച് നാ​വി​ഗേ​ഷ​​ന്‍റെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​​ന്‍റെ​യും സു​ര​ക്ഷ ഇ​ത് വ​ർ​ധി​പ്പി​ക്കു​ന്നു. സൗ​ദി ചെ​ങ്ക​ട​ൽ അ​തോ​റി​റ്റി​യു​ടെ ദൗ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​സ​ഹ​ക​ര​ണം.

സൗ​ദി​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ നാ​വി​ഗേ​ഷ​ൻ, സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ന്ന​തി​നു​ള്ള നാ​വി​ഗേ​ഷ​ൻ സൈ​റ്റു​ക​ളും റൂ​ട്ടു​ക​ളും തി​രി​ച്ച​റി​യു​ക, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​വ വി​ക​സി​പ്പി​ക്കു​ക​യും അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​​ന്‍റെ സ്ഥി​രീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്.

ചെ​ങ്ക​ട​ലി​ലെ ആ​ഡം​ബ​ര സ​മു​ദ്ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യ സി​ൻ​ഡ​ല ദ്വീ​പ് തു​റ​ന്ന​താ​യി​ നി​യോം ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​​ പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​ത്തെ നി​യോം ല​ക്ഷ്യ​സ്ഥാ​ന​മാ​ണി​ത്. 

Tags:    
News Summary - Navigation Marine Map Released for Sindalah Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.