ജിദ്ദ: നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയും കുടുംബ വേദിയും സംയുക്തമായി 'ശിശിരം 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. നവോദയ ജിദ്ദ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ വനിതാവേദി കൺവീനർ ഹഫ്സ മുസാഫർ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ, ഏരിയ പ്രസിഡൻറ് ഗഫൂർ മമ്പുറം, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട്, കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാ വേദി കൺവീനറും വൈസ് പ്രസിഡന്റുമായ അനുപമ ബിജുരാജ്, ഏരിയ ട്രഷറർ മുഹമ്മദ് ഒറ്റപ്പാലം.
മീഡിയ കൺവീനറും സെൻട്രൽ കമ്മിറ്റി അംഗങ്ങളുമായ ബിജുരാജ് രാമന്തളി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നൗഷാദ് വേങ്ങൂർ, നസീർ അരിപ്ര, റഫീഖ് മമ്പാട്, ഏരിയ ആരോഗ്യവേദി കൺവീനർ സിജി പ്രേംകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് കൊല്ലം, ഏരിയ കമ്മിറ്റി അംഗങ്ങളായ സനൂജ മുജീബ്, ഫൈസൽ മങ്ങാടൻ, സുധീർ കൊല്ലം, ഗഫൂർ മോങ്ങം, അനിൽ, ശിഹാബ് കോട്ടക്കൽ, ജോൺസൻ തൃശ്ശൂർ.
മുനീർ പാണ്ടിക്കാട്, റഫീഖ് പാണക്കാട്, മാവേലിയായി വേഷമിട്ട വിനോദ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ കുടുംബവേദി കൺവീനർ മുജീബ് കൊല്ലം സ്വാഗതവും സി.സി അംഗം ഷിനു പന്തളം നന്ദിയും പറഞ്ഞു. സമീറ റഫീഖ്, ശിവന്യ അനിൽ, സന്ധ്യ ബാലകൃഷ്ണൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷത്തോടനുബന്ധിച്ച് വർണശബളമായ ഘോഷയാത്രയും ഓണപ്പാട്ട്, തിരുവാതിരകളി, കുട്ടികളുടെ ഡാൻസ്, വടംവലി, ഫുട്ബാൾ മത്സരം എന്നിവയും നടന്നു. ആവേശകരമായ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് റൗദ യൂനിറ്റ്, അനാകിഷ് യൂനിറ്റിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.