നവോദയ കാർ ഹറാജ് ഏരിയ സമ്മേളനം സി.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് കാർ ഹറാജ് ഏരിയ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ സി.എം. അബ്ദുറഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു പത്തനാപുരം അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം വിനോദ് കോക്കാടനും അനുശോചന പ്രമേയം റനീസ് പനങ്ങാടും ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി നൗഷാദ് ഒറക്കോടും സാമ്പത്തിക റിപ്പോർട്ട് സുരേഷ് പടിയവും സംഘടന റിപ്പോർട്ട് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കരയും അവതരിപ്പിച്ചു.
പുതിയ ഏരിയ കമ്മിറ്റി പാനൽ കാർ ഹറാജ് ഏരിയ രക്ഷാധികാരി അബ്ദുല്ല മുല്ലപ്പള്ളി അവതരിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ സഹകരണ മേഖലകൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യം ഭരിക്കുന്ന സർക്കാർ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെയും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കാടൻ നിയമങ്ങൾക്കെതിരെയും ഫലസ്തീൻ കൂട്ടക്കുരുതികൾക്കെതിരെയുമുള്ള പ്രമേയങ്ങൾ സമ്മേളന പ്രതിനിധികൾ ഐകകണ്ഠ്യേന അംഗീകരിച്ചു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കിസ്മത് മമ്പാട്, അംഗങ്ങൾ മുനീർ പാണ്ടിക്കാട്, അമീൻ വേങ്ങൂർ, ജിജോ അങ്കമാലി, ബിജുരാജ് രാമന്തളി എന്നിവർ സംസാരിച്ചു. അബ്ദുല്ല മുല്ലപ്പള്ളി സ്വാഗതവും നൗഷാദ് വളപുരം നന്ദിയും പറഞ്ഞു. ഷാഹിദ്, മാജാസാഹിബ് ഓച്ചിറ, ദിൽഷാദ് ആറ്റിങ്ങൽ എന്നിവർ അടങ്ങുന്ന പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. മജീദ് കുന്നുകര ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ: മാജാ സാഹിബ് (പ്രസി.), നൗഷാദ് വളപുരം (സെക്രട്ടറി), വിനോദ് കോക്കാടൻ (ട്രഷറർ), ആദി അഷറഫ് (ജീവകാരുണ്യ കൺവീനർ), റാസിഖ് (യുവജനവേദി കൺവീനർ, അനസ് കളമശ്ശേരി (കായികവേദി കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.