റമദാൻ റിലീഫ് ‘സാന്ത്വന സ്പർശം’ അറൈഫി ഏരിയ സെക്രട്ടറി പ്രിനീദ് ഒ.എം ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകരക്ക് കൈമാറുന്നു
ജുബൈൽ: നവോദയ ജുബൈൽ അറൈഫി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസദസ്സ് സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര ഉദ്ഘാടനംചെയ്തു. സാംസ്കാരിക സദസ്സിൽ വിജയൻ പാട്ടാക്കര അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ ഡിപോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായമെത്തിക്കുക, പ്രവാസലോകത്ത് നിന്നും വർഷങ്ങളായി നാടണയാൻ സാധിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി യൂനിറ്റുകളിൽനിന്നും സമാഹരിച്ച ‘സാന്ത്വന സ്പർശം’ സഹായം അറൈഫി ഏരിയ സെക്രട്ടറി ഒ.എം. പ്രിനീദ് ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകരക്ക് കൈമാറി.
നവോദയ ജുബൈൽ റീജനൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ, കെ.എം.സി.സി പ്രതിനിധി ഷെരീഫ് ആലുവ, ഐ.എം.സി.സി പ്രതിനിധി മുഫീദ്, ജയൻ തച്ചൻപാറ, ഷാഹിദ ഷാനവാസ് എന്നിവർ സംസാരിച്ചു. ലക്ഷ്മണൻ കണ്ടമ്പേത്ത്, ഉമേഷ് കളരിക്കൽ, ഷാനവാസ്, ഒ.ഐ.സി.സി പ്രതിനിധി വിൽസൺ സന്നിഹിതരായിരുന്നു. ഫൈസൽ സ്വാഗതവും അജയൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.