അൽ അഹ്സ: നവോദയ സാംസ്കാരികവേദി അൽ അഹ്സ ഏരിയ കുടുംബവേദി നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുബറസ് മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംഗമത്തിൽ കേന്ദ്ര പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ, നവോദയ കുടുംബവേദി വൈസ് പ്രസിഡൻറ് കെ.പി. ബാബു, കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ, ഏരിയ സെക്രട്ടറി ശ്രീകുമാർ, ഏരിയ പ്രസിഡന്റ് സൗമ്യ ബാബു, അൽ അഹ്സ റീജനൽ സെക്രട്ടറി ജയപ്രകാശ്, മറ്റ് കേന്ദ്ര, ഏരിയ, യൂനിറ്റ് ഭാരവാഹികൾ, മുബറസ് സ്കൂൾ ഭാരവാഹികൾ, അൽ അഹ്സ ഇസ്ലാമിക് സെന്റർ മലയാളവിഭാഗം മേധാവി അബ്ദുൽ നാസർ മദനി, ഒ.ഐ.സി.സി പ്രതിനിധികൾ, കെ.എം.സി.സി പ്രതിനിധികൾ, നവയുഗം പ്രതിനിധികൾ, അൽ അഹ്സ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ, അൽ അഹ്സ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹാഷിം അബ്ബാസ് എന്നിവരുൾപ്പെടെ ആയിരത്തിൽ കൂടുതൽ പേർ ഈ വിരുന്നിൽ പങ്കെടുത്തു. കുടുംബവേദി പ്രവർത്തകർ ഉണ്ടാക്കിയ ഇഫ്താർ വിഭവങ്ങൾ സംഗമത്തിന് രുചി പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.