ജിദ്ദ: മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തിൽ നവോദയ ജിദ്ദ അനുശോചന യോഗം സംഘടിപ്പിച്ചു.
സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുമ്പിൽ റോസാപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. നവോദയ ജിദ്ദ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് വിശ്വാസികൾക്ക് തീരാനഷ്ടമാണ് യെച്ചൂരിയുടെ മരണം എന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നല്ലൊരു നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്നും യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
സ്വന്തം പാർട്ടി വിശ്വാസികൾക്ക് മാത്രമല്ല, കമ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വെച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയെന്ന് സംസാരിച്ചവർ വിലയിരുത്തി.
നവോദയ ജിദ്ദ മുഖ്യ രക്ഷാധികാരി ഷിബു തിരുവന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്ര ട്രഷറർ സി.എം അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, ഒ.ഐ.സി.സി പ്രസിഡന്റ് ഹക്കീം പാറക്കൽ, ന്യൂഏജ് രക്ഷാധികാരി റഹീം പി. പയ്യപ്പുള്ളിയിൽ, കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര.
ഒ.ഐ.സി.സി നേതാവ് കെ.ടി.എ മുനീർ, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴപ്പിലങ്ങാട്, ഷിഹാബ് എണ്ണപ്പാടം, അസാഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, സമീക്ഷ ചെയർമാൻ ഹംസ മദാരി, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ലാലു വേങ്ങൂർ, അമീൻ വേങ്ങൂർ, പ്രേംകുമാർ വട്ടപ്പൊയിൽ, ജിജോ അങ്കമാലി, ഫ്രാൻസിസ്, മുജീബ് പൂന്താനം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.