റിയാദ്: സൗദി അറേബ്യയിൽ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ 15-ാം വാര്‍ഷികാഘോഷം ഞായറാഴ്ച ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഓഫറുകളും ഇവന്റുകളുമായി രണ്ടുമാസം വാര്‍ഷികം ആഘോഷിക്കും. ഡിസംബര്‍ 31നാണ് അവസാനിക്കുക.
'ബി ദി ലക്കി' എന്ന ശീര്‍ഷകത്തില്‍ ലക്കി ഡ്രോ മത്സരം പ്രധാനപ്പെട്ട ഇവന്റുകളിലൊന്നാണ്. 150 സ്മാര്‍ട്ട് ടിവികളും 150 സ്മാര്‍ട്ട് ഫോണുകളും ലക്കി ഡ്രോയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഓരോ ഔട്ട്ലെറ്റിലും മൂന്നു ഘട്ടമായാണ് നറുക്കെടുപ്പ്. സൗദിയിലെ 17 ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡ്രോ സംഘടിപ്പിച്ചിട്ടുണ്ട്. അരി, വാച്ച്, ടോയ്‌സ്, ഫാന്‍സി, പച്ചക്കറി, പഴം, ഇലക്ട്രിക്കല്‍സ്, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ഇനങ്ങളും ഏറ്റവും കുറഞ്ഞ വിലക്ക് ആഘോഷവേളയില്‍ ലഭിക്കും.
ഈവര്‍ഷം റിയാദില്‍ മൂന്നും കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നും ഖസീമില്‍ മൂന്നും ജിദ്ദയില്‍ രണ്ടും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും. നിലവിൽ രാജ്യത്താകെ 17 ശാഖകളുണ്ട്. ഈ ശാഖകളിൽ ആയിരത്തോളം മലയാളികളും 900 സൗദികളും അടക്കം 3,000ത്തോളം പേരാണ് ഇവിടെ ജോലിചെയ്യുന്നത്. വാര്‍ത്തസമ്മേളനത്തില്‍ കോര്‍പറേറ്റ് ഓപറേഷൻ മാനേജര്‍ അബ്ദുന്നാസര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഫഹദ് മെയോണ്‍, പര്‍ച്ചേസ് മാനേജര്‍ ഫസലുദ്ദീന്‍, എച്ച്.ആര്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.