ജിദ്ദ: എടവണ്ണ മഹല്ല് ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. കമ്മിറ്റിയുടെ മുൻ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഇഖ്ബാൽ മാസ്റ്ററും സാമ്പത്തിക റിപ്പോർട്ട് സമീർ കടവത്തും അവതരിപ്പിച്ചു. കഷ്ടപ്പെടുന്ന മുൻ പ്രവാസികൾക്ക് എല്ലാ മാസവും നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ പദ്ധതി തുടരാനും പരമാവധി ആളുകളെ പദ്ധതിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വിവിധങ്ങളായ മത്സരങ്ങളും കായിക വിനോദങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. കുടുംബ സംഗമത്തിൽ പ്രസിഡൻറ് സാദിഖ് അധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.പി. അനീസ് സ്വാഗതവും റിയാദ് ഖാൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സാക്കിർ ഹുസൈൻ മദാരി (മുഖ്യ രക്ഷാധികാരി), വി.പി. മുഹമ്മദ് സാദിഖ് (പ്രസി), ടി.പി. മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ (ജന. സെക്ര), സമീർ കടവത്ത് (ട്രഷ), റിഷാദ് അലവി പറമ്പൻ, ഡോ. സാജിദ് ബാബു, ഷാജി മാട്ടുമ്മൽ (വൈ. പ്രസി), സി.പി. അനീസ്, റിയാദ് ഖാൻ കടവത്ത്, പി.സി. ജമാൽ (സെക്ര), ഷരീഫ് ചീമാടൻ, സി.പി. സൽമാൻ, മുനീർ പുളിക്കൽ, നജ്മൽ മദാരി, മുജീബുറഹ്മാൻ കാലൂന്റകത്ത്, സാജിദ് ബാബു (സൺ), നൗഷാദ് കുഞ്ഞാണി, പി.എം. ലുഖ്മാൻ, നസീം മഠത്തിൽ, റഈസ് ബൈജു, സജീബ് കള്ളിവപ്പിൽ, സമീർ കിളുടക്കി, സാലിഹ് മൂർഖൻ, മുദ്ദസിർ മീമ്പറ്റ, ഫാസിൽ കാലൂന്റകത്ത്, സിനോസ് അമ്പാഴത്തിങ്ങൽ, ഷൈജു ഹാഫിസ് എരഞ്ഞിക്കൽ, സനൂപ് മദാരി, ശഫീഖ് പറമ്പൻ (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.