റിയാദ്: ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഐ.ടി എക്സ്പേര്‍ട്സ് ആൻഡ് എൻജിനീയേഴ്സ് (ഐ.ടി.ഇ.ഇ) റിയാദ് ചാപ്റ്റർ 2024-25 കാലത്തേക്കുള്ള പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. ഈ വർഷത്തെ സീസൺ ഫോർ പരിപാടികൾക്ക് തുടക്കമിടുന്നതായും ഭാരവാഹികൾ അറിയിച്ചു.
മുനീബ് പാഴൂർ (പ്രസിഡൻറ്), മുഹമ്മദ് അഹ്മദ് (വൈസ് പ്രസിഡൻറ്), റഫ്സാദ് വാഴയിൽ (ജനറൽ സെക്രട്ടറി), നജാഫ് മുഹമദ്, ഷമീം മുക്കം (ജോയിൻറ് സെക്രട്ടറിമാർ), യാസിർ ബക്കർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സുഹാസ് ചേപ്പാലി (മീഡിയ ആൻഡ് പ്രോഗ്രാംസ് കോഓഡിനേറ്റർ), സാജിദ് പരിയാരത്ത് (ഉപദേശക സമിതി ചെയർമാൻ), അമീർഖാൻ, നവാസ് റഷീദ്, ശൈഖ് സലീം (ഉപദേശക സമിതി) എന്നിവരടങ്ങുന്ന വിപുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചു.
ഇതര ഇന്ത്യൻ സംസ്ഥാങ്ങളിലെ ഐ.ടി പ്രഷനലുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കേണ്ടതിെൻറ ആവശ്യകത, അടുത്ത വർഷം ആദ്യ വാരം റിയാദിൽ നടത്തുന്ന വാർഷിക സമ്മിറ്റ്, ലേഡീ ഐ.ടി പ്രഫഷനലുകൾക്കായി ലേഡീസ് വിങിെൻറ രൂപവത്കരണം എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
ഈ മാസം 28 ന് റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ‘സൈബർ സെക്യൂരിറ്റി’ എന്ന വിഷയത്തിൽ ബ്രേക്ഫാസ്റ്റ് ആൻഡ് നെറ്റ്വർക്ക് സെഷൻ നടത്താനും തീരുമാനമായി.
എക്സിക്യൂട്ടീവ് യോഗത്തിൽ മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. സുഹാസ് ചേപ്പാലി, നവാസ് റഷീദ്, അമീർഖാൻ, മുഹമ്മദ് അഹ്മദ്, ശൈഖ് സലിം തുടങ്ങിയവർ സംസാരിച്ചു. സാജിദ് പരിയാരത്ത് സ്വാഗതവും റഫ്സാദ് വാഴയിൽ നന്ദിയും പറഞ്ഞു. സംഘടന സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ www.itee.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.