ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ കാസർകോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് കാദർ അണങ്കൂർ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ദമ്മാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് കൊളത്തൂർ, മുതിർന്ന നേതാക്കളായ സുലൈമാൻ കൂലേരി, കാദി മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹബീബ് മൊഗ്രാൽ കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നവാസ് കണക്കുകൾ അവതരിപ്പിച്ചു. ജില്ല കമ്മിറ്റി 84 ലക്ഷം രൂപയിലധികം കാരുണ്യ പ്രവർത്തനം നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. കേരളത്തിൽ തന്നെ ഏറ്റവും മികച്ച ജില്ല കമ്മിറ്റിയായി മാറി എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
അറഫാത്ത് ഷംനാട് (പ്രസി.), ബഷീർ ഉപ്പള (ജന. സെക്ര.), നവാസ് അണങ്കൂർ (ട്രഷ.), ജുനൈദ് കാഞ്ഞങ്ങാട് (ഓർഗ. സെക്ര.) എന്നിവരുടെ നേതൃത്വത്തിൽ പതിനാലംഗ കമ്മിറ്റി നിലവിൽ വന്നു. ഹബീബ് മൊഗ്രാൽ (സീനിയർ വൈ. പ്രസി.), റഫീഖ് ചാച്ച, കാദർ അടൂർ (വൈ. പ്രസി.), റസാക്ക് തൃക്കരിപ്പൂർ, ഗഫൂർ പയോട്ട, നിസാം ഉപ്പള (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ. മുതിർന്ന നേതാക്കളായ ഖാദി മുഹമ്മദ് (ചെയർമാൻ), കാദർ അണങ്കൂർ (വൈ. ചെയർ.), കാദർ ചെങ്കള, സുലൈമാൻ കൂലേരി, ആബിദ് തങ്ങൾ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആബിദ് തങ്ങളുടെ ഖിറാഅത്തോട് തുടങ്ങിയ യോഗത്തിൽ ഹബീബ് മൊഗ്രാൽ സ്വാഗതവും ജുനൈദ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. സാജിദ് പാണ്ടികശാല തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.