റിയാദ്: റിയാദിലെ കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 10ാമത് വാർഷിക പൊതുയോഗത്തിൽ നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഷഫീഖ് പാറയിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സിജോ മാവേലിക്കര വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സാമൂഹിക പ്രവർത്തകരായ മുജീബ് കായംകുളം, ബഷീർ കാരോളം, സനു മാവേലിക്കര, കബീർ പട്ടാമ്പി, സുലൈമാൻ വിഴിഞ്ഞം, ഹരീഷ് എന്നിവർ സംസാരിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഷഫീഖ് പാറയിൽ (പ്രസി.), ഹരി കായംകുളം (സെക്ര.), അനസ് വള്ളിക്കുന്നം (ട്രഷ.), അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോഓഡിനേറ്റർ), ഡൊമിനിക് സാവിയോ, നവാസ് ഓപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ (ഉപദേശക സമിതി അംഗങ്ങൾ), ഷാൻ വല്ലം, ഷമീർ കല്ലിങ്ങൽ (വൈസ് പ്രസി.), ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ (ജോ. സെക്ര.), സോണി (ജോ. ട്രഷ.), ജലീൽ കൊച്ചിൻ, സാജിദ് നൂറനാട് (ആർട്സ്), ഷാഫി നിലമ്പൂർ, നൗഷാദ് പള്ളത് (സ്പോർട്സ്), റിജോഷ് കടലുണ്ടി (പി.ആർ.ഒ), അനിൽ കുമാർ തംബുരു, ലുബൈബ് കൊടുവള്ളി (ഐ.ടി), സുനിൽ ബാബു എടവണ്ണ, അൻവർ ഇടുക്കി (മീഡിയ), സുൽഫി, പ്രദീപ് (ചെണ്ട), അഷറഫ് (വടംവലി) എന്നിവരെ യോഗം പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, ചീഫ് കോഓഡിനേറ്റർ ഷൈജു പച്ച എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷഫീഖ് പാറയിൽ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.