ജിദ്ദ: സൗദിയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാനും പ്രവർത്തിപ്പിക്കാനും പുതിയ ചട്ടങ്ങൾ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെയുണ്ടാകുന്ന ശിക്ഷയും വിശദീകരിച്ചിട്ടുണ്ട്. സാേങ്കതികവും ഭരണപരവുമായ വശങ്ങൾ, അപേക്ഷകരുടെ യോഗ്യതയും പരിശീലനവും സംബന്ധിച്ച വശങ്ങൾ, പ്രവർത്തന രീതികൾ എന്നിവ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിനു നിശ്ചയിച്ച ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥകൾ, ട്രാഫിക് സുരക്ഷയുടെയും ഡ്രൈവിങ് പഠനത്തിെൻറയും നിലവാരം ഉയർത്തുന്നതിനാവശ്യമായ വശങ്ങളും വ്യക്തമാക്കി. ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും അല്ലെങ്കിൽ ഡ്രൈവിങ് പരിശീലിക്കുന്നതിലും പൊതു ട്രാഫിക് വകുപ്പിൽനിന്ന് ആവശ്യമായ ലൈസൻസ് നേടിയിരിക്കണമെന്നും ആവശ്യമായ നിബന്ധനകളെല്ലാം പൂർത്തിയാക്കിയിരിക്കണമെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.