ജിദ്ദ: പ്രവാസിയായിരിക്കെ മാരകരോഗം പിടിപെട്ട് നാടണയേണ്ടി വന്ന നിലമ്പൂർ സ്വദേശിയായ മുൻ പ്രവാസിയുടെ ചികിത്സക്ക് വരുന്ന ഭീമമായ തുകയിലേക്ക് ഒരു കൈത്താങ്ങാകാൻ കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം മന്തി ചലഞ്ച് സംഘടിപ്പിക്കുന്നു. സെപ്ബറ്റംർ 27ന് വെള്ളിയാഴ്ച നടക്കുന്ന മന്തി ചലഞ്ചിന് 20 റിയാൽ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടു ചേർന്ന കൗൺസിൽ മീറ്റ് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി അധ്യക്ഷത വഹിച്ചു. കെ.പി. സൽമാൻ, അൻവർ ബാപ്പു വഴിക്കടവ്, കരീം പനോലൻ, മനാഫ് പൂക്കോട്ടുംപാടം, കെ.പി. ഉമ്മർ, ഹഖ് കൊല്ലേരി ചുങ്കത്തറ, ജലീൽ, സജാദ് മൂത്തേടം, സലീം മുണ്ടേരി, സുധീർ കുരിക്കൾ പോത്ത്കല്ല്, ഷിറാസ് കരുളായ് എന്നിവർ സംസാരിച്ചു.
ഗഫൂർ പോത്തുകല്ല്, അസ്ക്കർ അമരമ്പലം, ജാഫർ മൂത്തേടം, ബഷീർ ചെമ്മല, റാഫി വഴിക്കടവ്, അബ്ദുൽ ഗഫൂർ മൂത്തേടം എന്നിവർ കൗൺസിൽ യോഗം നിയന്ത്രിച്ചു. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തുന്ന ഫുട്ബാൾ മത്സരത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും മണ്ഡലത്തിൽ നിന്ന് ടീമിനെ ഇറക്കാനും തീരുമാനിച്ചു. സെക്രട്ടറി ഫസലു മൂത്തേടം സ്വാഗതവും ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.