റിയാദ്: ഇസ്രായേല്‍ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനെതിരായ ക്രൂരതകളെ അതിരൂക്ഷമായി വിമർശിച്ച് സൗദി മുൻ സുരക്ഷ മേധാവി അമീർ തുര്‍ക്കി അല്‍ഫൈസല്‍. സ്ത്രീകളും കുഞ്ഞുങ്ങളും അവരുടെ തടവറയിൽ നീതി ലഭിക്കാതെ മരിച്ചുവീഴുകയാണ്. ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ഒരു ബന്ധവും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി മുൻ ഭരണാധികാരി ഫൈസൽ രാജാവിെൻറ മകനും അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ മുൻ സൗദി അംബാസഡറുമായിരുന്ന അമീർ തുർക്കി അൽഫൈസൽ ബഹ്റൈെൻറ ആതിഥേയത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗബി അഷ്ക്കനാസിയുടെ സാന്നിധ്യത്തിലായിരുന്നു അതിരൂക്ഷമായ വാക്കുകൾ. നിസ്സാരമായ സുരക്ഷാ ആരോപണങ്ങള്‍ ഉന്നയിച്ച് ഫലസ്തീനികളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലാക്കുകയാണ് ഇസ്രായേൽ. നീതിയുടെ തരിമ്പു പോലുമില്ലാതെ മരിച്ചൊടുങ്ങുന്നുകയാണവർ. അവിടെയുള്ള വീടുകള്‍ തോന്നിയപോലെ പൊളിച്ചുമാറ്റുകയും തോന്നുന്നവരെയെല്ലാം കൊന്നൊടുക്കുകയും ചെയ്യുന്നു.
ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം യാഥാര്‍ഥ്യമാവാതെ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സാധ്യമല്ല. പശ്ചിമേഷ്യയിലെ അവസാന കൊളോണിയല്‍ രാജ്യമാണ് ഇസ്രായേല്‍. ഫലസ്തീനെ പങ്കെടുപ്പിക്കാതെയുള്ള ഒരു സമാധാനവും ശാശ്വതമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.