സൗ​ദി​യി​ൽ​ ഭ​ക്ഷ​ണ, പാ​നീ​യ, മെ​ഡി​ക്ക​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന

ജി​ദ്ദ: ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത്​ ഭ​ക്ഷ​ണ, പാ​നീ​യ, മെ​ഡി​ക്ക​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2016 മു​ത​ൽ 2020 മൂ​ന്നാം പാ​ദം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സൗ​ദി​യി​ലെ വി​വി​ധ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​ക​ളി​ൽ ഭ​ക്ഷ​ണ, പാ​നീ​യ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 200 ശ​ത​മാ​ന​വും മെ​ഡി​ക്ക​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 150 ശ​ത​മാ​ന​വു​മാ​ണ്​ വ​ർ​ധ​ന​​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഭ​ക്ഷ​ണ പാ​നീ​യ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണം 915ഉം ​മെ​ഡി​ക്ക​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണം 173ഉം ​വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ൾ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​യ​തും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ഫാ​ക്​​ട​റി​ക​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​യ​താ​യി മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ഖു​സ​യ്​ അ​ബ്​​ദു​ൽ​ക​രീം വ്യ​ക്ത​മാ​ക്കി.

നി​ക്ഷേ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ കു​റ​ക്കാ​നും ഉ​ൽ​പാ​ദ​ന​സ​മ​യം കു​റ​ക്കാ​നും ഇ​ത്​ കാ​ര​ണ​മാ​യി. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ 'മു​ദ്​​നി'​െൻറ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണ, പാ​നീ​യ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 200 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2016ൽ 318 ​ഫാ​ക്​​ട​റി​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഫാ​ക്​​ട​റി​ക​ൾ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ്, 482 ഫാ​ക്​​ട​റി​ക​ൾ. ​മ​ധ്യ​മേ​ഖ​ല​യി​ൽ 315ഉം ​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 118ഉം ​ഫാ​ക്​​ട​റി​ക​ളു​ണ്ട്. മാം​സം, റൊ​ട്ടി, പാ​ൽ, ജ്യൂ​സ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഫാ​ക്​​ട​റി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടും. മെ​ഡി​ക്ക​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ​വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2016ൽ 64 ​ഫാ​ക്​​ട​റി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

2020​െൻ​റ മൂ​ന്നാം പാ​ദ​ത്തി​ൽ ഫാ​ക്​​ട​റി​ക​ളു​ടെ എ​ണ്ണം 173 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ല​ധി​കം മ​ധ്യ​മേ​ഖ​ല​യി​ലാ​ണ്. 12 ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​യി​ലാ​യി 90 ഫാ​ക്​​ട​റി​ക​ളു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ 13 സി​റ്റി​ക​ളി​യാ​യി 60 ഫാ​ക്​​ട​റി​ക​ളും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 10 സി​റ്റി​ക​ളി​ലാ​യി 23 ഫാ​ക്​​ട​റി​ക​ളു​മു​ണ്ട്. ട്യൂ​ബു​ക​ൾ, മെ​ഡി​ക്ക​ൽ സു​ര​ക്ഷ​വ​സ്​​ത്ര​ങ്ങ​ൾ, കാ​ൻ​സ​ർ, മാ​ന​സി​ക​രോ​ഗ ചി​ക​ത്സ​മ​രു​ന്നു​ക​ൾ, ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ, മെ​ഡി​ക്ക​ൽ സ്​​റ്റെ​റി​ലൈ​സ​റു​ക​ൾ, വി​റ്റ​മി​നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഫാ​ക്​​ട​റി​ക​ൾ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.