അബ്ഹ: എറണാകുളം കൂത്താട്ടുകുളം സ്വദേശി മോഹനൻ (52) തത്ലീസിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരണം. അടുത്തമാസം നാട്ടിൽ പോകാനിരിക്കയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. തത്ലീസിനടുത്ത് സുബേഖയിൽ വർക്ഷോപ് നടത്തിവന്ന മോഹനൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തത്ലീസ് മലയാളി സമാജത്തിെൻറ എക്സിക്യൂട്ടീവ് മെമ്പറാണ്. അനുശോചന യോഗത്തിൽ പ്രസിഡൻറ് ജോസ് ചാലക്കുടി അധ്യക്ഷത വഹിച്ചു. സുലൈമാൻ കൂട്ടിലങ്ങാടി, മോഹൻദാസ് പാലക്കാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും കെ. സജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.