?.??.???.??? ???????? ?????????? ??????????? ?????????? ??????????? ??????????????????

ഒ.​ഐ.​സി.​സി ര​ക്തം ദാ​നം ചെ​യ്തു

റി​യാ​ദ്​: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 35ാം ര​ക്ത​സാ​ക്ഷി വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ഒ.​ഐ. ​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ശു​മൈ​സി കി​ങ്​ സ​ഊ​ദ് മെ​ ഡി​ക്ക​ൽ സി​റ്റി​യി​ൽ ന​ട​ന്ന ക്യാ​മ്പ്​ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഡോ. ​ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ​ദി​യാ​ൽ ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.
ഇ​ന്ത്യ​ക്കാ​രു​ടെ ത്യാ​ഗ സ​ന്ന​ദ്ധ​തെ​യും സാ​മൂ​ഹി​ക ബോ​ധ​ത്തെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​എം. കു​ഞ്ഞി കു​മ്പ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, സ​ലിം ക​ള​ക്ക​ര, യ​ഹ്‌​യ കൊ​ടു​ങ്ങ​ലൂ​ർ, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സാ​മു​വ​ൽ റാ​ന്നി, അ​ബ്​​ദു​ൽ​നാ​സ​ർ, ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ഗ​ത​ൻ നൂ​റ​നാ​ട്, ജി​ഫി​ൻ അ​രീ​ക്കോ​ട്, മു​നീ​ർ കോ​ക്ക​ലൂ​ർ, ഫൈ​സ​ൽ പാ​ല​ക്കാ​ട്, സു​രേ​ഷ് ശ​ങ്ക​ർ, സ​ലാം ഇ​ടു​ക്കി, ബാ​ലു കു​ട്ട​ൻ, ശു​ക്കൂ​ർ ആ​ലു​വ, കെ.​കെ. തോ​മ​സ്, ഉ​മ​ർ കാ​സ​ർ​കോ​ട്​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജി കാ​യം​കു​ളം സ്വാ​ഗ​ത​വും ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - oicc-blood donation-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.