അൽഅഹ്സ: ഒ.ഐ.സി.സി ഹുഫൂഫിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു.
നിരവധിയായ മാനസിക സംഘർഷങ്ങളുടെ പിരിമുറുക്കങ്ങളിൽ ആകുലരായി കഴിയുന്ന പ്രവാസികൾ കുടുംബബന്ധങ്ങളെ ഊഷ്മളമാക്കി നിലനിർത്താൻ പരമാവധി ശ്രമം നടത്തണമെന്നും നേരിട്ടോ, അതല്ലെങ്കിൽ സംഭാഷണങ്ങളിലൂടെയോ കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനായാൽ ഒരു പരിധി വരെ മാനസിക സംഘർഷങ്ങൾ കുറക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കാരണമായുണ്ടാവുന്ന ഹൃദ്രോഗം പോലുള്ളവയിൽ നിന്നും മുക്തമാവാനും സാധിക്കുമെന്നും വി.ടി. ബൽറാം പറഞ്ഞു.
കൊച്ചുകുട്ടികളും അവരുടെ രക്ഷിതാക്കളും വി.ടി. ബൽറാമിനൊപ്പം പാടിയുല്ലസിച്ച് നടത്തിയ കുടുംബസംഗമം പുതുവർഷ രാവിൽ വേറിട്ടൊരനുഭമായി. പ്രവർത്തകർ ഹർഷാരവം മുഴക്കിയും കേക്ക് മുറിച്ചും 2024 നെ സ്വാഗതം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, ശാഫി കുദിർ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, റഷീദ് വരവൂർ, നിസാം വടക്കേകോണം, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ്, റീഹാന നിസാം, ഷാനി ഓമശ്ശേരി, ജസ്ന മാളിയേക്കൽ, മഞ്ജു നൗഷാദ്, മുരളീധരൻ പിള്ള, അക്ബർ ഖാൻ, ഷിബു സുകുമാരൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജൊ മോൻ വർഗീസ് നന്ദിയും പറഞ്ഞു. കെ.പി. നൗഷാദ്, അഫ്സൽ മേലേതിൽ, ജോയൽ ജോമോൻ, അനു ജോയൽ, മൊയ്തു അടാടിയിൽ, ആസിഫ് ഖാൻ, ലിജു വർഗീസ്, ഗിറ്റാറിസ്റ്റ് ദീപക് പോൾ, അനീഷ് സനാഇയ്യ, വി.പി. സബാസ്റ്റ്യൻ, അഹമ്മദ് കോയ, അഫ്സാന അഷ്റഫ്, സിജൊ ജോസ്, നവാസ് അൽനജ, ഷമീർ പാറക്കൽ, അഫ്സൽ അഷ്റഫ്, ബിൻസി വർഗീസ്, നജ്മ അഫ്സൽ, റുക്സാന റഷീദ്, സെബി ഫൈസൽ, ജസ്നി ബിജു, ഷൈല അനീസ്, ഷീബ, റംസീന ഷമീർ, കെ. അബ്ദുൽ സലീം, സഫീർ കല്ലറ, സി. രമണൻ, ദിവാകരൻ കാഞ്ഞങ്ങാട്, അജിൽ രാമചന്ദ്രർ, ജംഷാദ് ഖാലിദിയ, ജിതേഷ് ദിവാകരൻ, ഷിഹാബ് സലാഹിയ്യ, ഷാജി തൃത്താല, നൗഷാദ് കൊല്ലം, ഗോഡ്വിൻ ഷിജൊ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.