റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിയൻ ആദർശങ്ങളെ മുറുകെപ്പിടിച്ചു ഗാന്ധിയെ വഴികാട്ടിയായി സ്വീകരിക്കുന്നതിലൂടെ മാത്രമേ ലോകജനതക്ക് മുന്നോട്ടുള്ള ഗമനം സാധ്യമാവൂ എന്നും സംഘർഷത്തിന്റെയും അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും കാലത്തെ അതിജീവിക്കാൻ ഗാന്ധി ദർശനങ്ങൾ നമുക്ക് കരുത്തേകുമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രാർഥന സദസ്സ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട്കുന്ന്, അസ്കർ കണ്ണൂർ, റഷീദ് കൊളത്തറ, വിവിധ ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, കെ.കെ. തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, ശുകൂർ ആലുവ, ഫൈസൽ പാലക്കാട്, അമീർ പട്ടണത്ത്, അബ്ദുൽ മജീദ് കണ്ണൂർ, നൗഷാദ് യോഹന്നാൻ കുണ്ടറ, നാസർ ലെയ്സ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി നിഷാദ് ആലംകോട് സ്വാഗതവും സലിം ആർത്തിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.