റിയാദ്: ഇഖാമയും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ഒ.െഎ.സി. സി പ്രവർത്തകർ സഹായം നൽകി. റിയാദ് ന്യൂസനാഇയയില് നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കമ്പനിയിലെ 250ൽപരം തൊഴിലാളികളാണ് നിയമക്കുരുക്കിൽപ്പെട്ടും മറ്റും ഒരു വർഷമായി ദുരിതം അനുഭവിക്കുന്നത്. ടി.എൻ. പ്രതാപൻ എം.പി റിയാദിലെത്തിയപ്പോൾ ക്യാമ്പ് സന്ദർശിച്ചിരുന്നു. ലുലു, നെസ്റ്റോ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് തൊഴിലാളികൾക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള ഭക്ഷണവസ്തുക്കളും മറ്റും ഒ.െഎ.സി.സി തൃശൂർ ജില്ല കമ്മിറ്റി എത്തിച്ചുകൊടുത്തത്.
250ലേറെ തൊഴിലാളികളാണ് ഇവിടെയുള്ളത്. കോടതിയുടെ അന്തിമ വിധിക്കായി 10 മാസമായി കാത്തിരിക്കുകയാണ് ഇവർ. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ. അരി, ഉള്ളി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും സോപ്പ്, വാഷിങ് പൗഡർ, ബിസ്കറ്റ്, ജ്യൂസ് എന്നിവയുമാണ് ക്യാമ്പിൽ എത്തിച്ചത്. ഭാരവാഹികളായ മജീദ് ചിങ്ങോലി, സുരേഷ് ശങ്കർ, ശിഹാബ് കൊട്ടുകാട്, ഷാജി സോന, സലീം കളക്കര, നാസർ വലപ്പാട്, മാള മുഹ്യിദ്ദീൻ, രാജു തൃശൂർ, സലീം മാള, നേവൽ ഗുരുവായൂർ, സോണി പാറക്കൽ, സുലൈമാൻ മുള്ളൂർക്കര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.