ഖമീസ് മുശൈത്ത്: ഗവർണറേറ്റിന്റെ റമദാൻദിന പരിപാടിയായ അജാവേദ് 2ന്റെ ഭാഗമായി ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി ഖമീസ് മോജാൻ പാർക്ക് മാൾ ഫുഡ്കോർട്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അസീർ ഓർഫൻസ് അസോസിയേഷനിൽ നിന്നുള്ള 50 സ്വദേശികളായ അനാഥ കുട്ടികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായി പങ്കെടുത്തു. മോജാൻ പാർക്ക് ഡയറക്ടർ ജനറൽ മുഹമ്മദ് ഹബ്തൂർ, ലന സ്കൂൾ ചെയർമാൻ അബ്ദുള്ള ഷാഹിരി, ഗവർണറേറ്റ് അജാവേദ് റൂം പ്രതിനിധികളായി ചെയർമാൻ ഷൈഖ് ഹുസൈൻ ഹസനിയ, സാദ് സഹാബ്, അലി ബിൻ മുഷൈത്ത്, എൻജിനിയർ ഔദ് അല്‍ ഖഹ്താനി, അസീർ ബൈക്ക് റൈഡേഴ്സ് ക്ലബ്ബ് ചെയർമാൻ ഡോ. അബ്ദുൽ റഹ്മാൻ, ഖാലിദ് ആയിദ് തുടങ്ങിയവരും അതിഥികളായിരുന്നു.
ഇഫ്താർ സംഗമത്തിനുശേഷം മോജാൻ പാർക്കിലെ പ്രധാന സ്റ്റേജിൽ നടന്ന പൊതുപരിപാടിയിൽ അനാഥർക്ക് ഒ.ഐ.സി.സിയുടേയും മോജാൻ പാർക്ക് മാളിന്റേയും ഉപഹാരങ്ങൾ അഷ്റഫ് കുറ്റിച്ചലും, ഗവർണറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നു സമ്മാനിച്ചു. അബഹ, ഖമീസ് മുശൈത്ത്, മിലിട്ടറി സിറ്റി യൂനിറ്റ് കമ്മിറ്റികളുടേയും നജ്റാൻ, ജിസാൻ, ബീഷാ, ഏരിയാ കമ്മിറ്റികളുടേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താറിന്, മേഖല പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ജന. സെക്രട്ടറി മനാഫ് പരപ്പിൽ, ട്രഷറർ ബിനു ജോസഫ്, പ്രകാശൻ നാദാപുരം, റോയി മൂത്തേടം, അൻസാരി റഫീഖ്, പ്രസാദ് നാവായിക്കുളം, റാഷിദ് മഞ്ചേരി, രാധാകൃഷ്ണൻ, വിലാസ്, മിഷാൽ ഹാജിയാരകം, ബിജു ആമ്ബ്രോസ്, സാലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.