ജിദ്ദ: ഒ.ഐ.സി.സി തൃശൂർ ജില്ല ജിദ്ദ കമ്മിറ്റി കരുണാകരൻ അനുസ്മരണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് വടക്കേകാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ കല്ലുവളപ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. കൊച്ചി വിമാനത്താവളം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഗോശ്രീ പാലങ്ങൾ തുടങ്ങിയ കേരളത്തിന്റെ വികസനക്കുതിപ്പിന് നിദാനമായ നിർമാണപ്രവർത്തനങ്ങൾ വഴി കെ. കരുണാകാരന്റെ സ്മരണ ജനഹൃദയങ്ങളിൽ എക്കാലത്തും നിലനിൽക്കുമെന്ന് അനുസ്മരണം നടത്തിയവർ അഭിപ്രായപ്പെട്ടു.
അലി തേക്ക്തോട്, ഷരീഫ് അറക്കൽ, നാസിമുദ്ദീൻ മണനാക്ക്, അർഷാദ് എലൂർ, ഹുസൈൻ ചുള്ളിയോട്, നാസർ കോഴിത്തൊടി, റഫീഖ് മൂസ, അയ്യൂബ് ഖാൻ, ഷമീർ നദ്വി, അബ്ദുൽ ഖാദർ പെരുമ്പാവൂർ, ഉണ്ണിമേനോൻ, സഹീർ മാഞ്ഞാലി, അസ്ഹാബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായി, സി.എം അഹ്മദ്, പ്രിൻസാദ്, ഇർഷാദ് ആലപ്പുഴ, മജീദ്, ഗഫൂർ വണ്ടൂർ, ഷാന്റോ ചെമ്മണ്ട, സിബി പെരിഞ്ഞനം, നസീർ ചമ്മണൂർ, ടിറ്റോ തൃശൂർ, മജീദ് വള്ളിവട്ടം, ആന്റോ ചാലക്കുടി, ഖലീൽ വൈലത്തൂർ, സുബ്ഹാൻ വണ്ടൂർ, ഉമർ മങ്കട, ഫൈസൽ, സി.ടി അലിക്കുട്ടി, അഷ്റഫ് എന്നിവർ സംസാരിച്ചു. യൂനുസ് കാട്ടൂർ സ്വാഗതവും നാസർ സൈൻ പെരുമ്പിലാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.