ജിദ്ദ: എണ്ണയിതര േസ്രാതസ്സുകളിൽ നിന്നുള്ള വരുമാനം മൂന്നുമടങ്ങ് വരെയായി ഉയർന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 'അൽശർഖ്' ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിനാൽ എണ്ണയെന്ന ഏക വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്ന അവസ്ഥക്ക് മാറ്റംവരുത്താനുള്ള കരുത്ത് സമ്പദ്വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ട്.
എണ്ണയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരതക്കു വേണ്ടിയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. എണ്ണവിലയിലെ ചാഞ്ചാട്ടം സർക്കാർ പദ്ധതികളെയും മറ്റ് ധനകാര്യങ്ങളെയും ബാധിക്കുന്നത് ഒഴിവാക്കുകയും അതിലൂടെ സാമ്പത്തിക രംഗം സുസ്ഥിരമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിരവധി മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കാൻ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്.
അതിൽ പ്രധാനം വ്യവസായമാണ്. ഇൗ വർഷം മൂന്നാം പാദത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ സൗദി ഗവൺമെൻറ് നടപ്പാക്കിയ പദ്ധതികൾ വ്യക്തമായ ഫലങ്ങളുണ്ടാക്കി. റവന്യൂ കലക്ഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കക്ഷികളുടെ പൊതുതാൽപര്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ആശയവിനിമയ നിലവാരം ഉയർത്തുന്നതിലും മന്ത്രാലയം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സാേങ്കതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപം വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.