സി​ജി ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ർ​ഷി​പ് പ​രി​പാ​ടി​യി​ൽ എം.​എം. ഇ​ർ​ഷാ​ദ് സം​സാ​രി​ക്കു​ന്നു

'സി​ജി' ജി​ദ്ദ ക്രി​യേ​റ്റി​വ് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) ജി​ദ്ദ ചാ​പ്റ്റ​റി​ന്​ കീ​ഴി​ൽ ക്രി​യേ​റ്റി​വ് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം (സി.​എ​ൽ.​പി) സെ​ഷ​ൻ 53 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​ൽ ത​ങ്ക​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 'ലീ​ഡ​ർ​ഷി​പ്; റോ​ൾ ഓ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി' എ​ന്ന വി​ഷ​യ​ത്തി​ൽ എം.​എം. ഇ​ർ​ഷാ​ദ് നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​സം​ഗ​ങ്ങ​ളി​ൽ അ​ലി ക​രി​പ്പൂ​ർ, ഹൈ​ദ​ർ കോ​ട്ട​യി​ൽ, ഫൈ​സ​ൽ കൂ​രി​മ​ണ്ണി​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം 'കൊ​റോ​ണ​യും ഞാ​നും', 'സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും', 'ഓ​ർ​മ​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ' എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് കു​ഞ്ഞി, റ​ഷീ​ദ് അ​മീ​ർ, ല​ത്തീ​ഫ് ഇ​രു​മ്പു​ഴി എ​ന്നി​വ​ർ നി​രൂ​പ​ണം ന​ട​ത്തി. ടേ​ബ്​​ൾ ടോ​ക്കി​ൽ വേ​ങ്ങ​ര നാ​സ​ർ, ആ​ഷി​ഖ് മ​ഞ്ചേ​രി, സ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മീ​ർ കു​ന്ന​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കെ.​എം. ഹ​നീ​ഫ് പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു. കെ.​ടി. അ​ബൂ​ബ​ക്ക​ർ പ​രി​പാ​ടി​ക​ൾ പൊ​തു അ​വ​ലോ​ക​നം ചെ​യ്തു.

നൗ​ഷാ​ദ് മൂ​സ, സാ​ജി​ദ് മ​രു​തോ​ര എ​ന്നി​വ​ർ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ൽ നി​ന്നും നി​രീ​ക്ഷ​ക​രാ​യി പ​ങ്കെ​ടു​ത്തു. 'ഉ​ൾ​ക്കൊ​ള്ള​ലി​െൻറ സാ​മൂ​ഹി​ക ശാ​സ്ത്രം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ഹ​മ്മ​ദ് കോ​യ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. മു​ഹ​മ്മ​ദ് കു​ഞ്ഞി സ്വാ​ഗ​ത​വും ഫ​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എ​ല്ലാ മാ​സ​വും അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30 മു​ത​ൽ 4.30 വ​രെ സി.​എ​ൽ.​പി സെ​ഷ​നു​ക​ൾ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.