ജിദ്ദ: മഹാത്മജിയുടെ പേരും അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകളുമാണ് ഇന്നും ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും പേടിസ്വപ്നമെന്നും അതുകൊണ്ട് തന്നെയാണ് ചരിത്ര താളുകളിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമെന്നും മഹാത്മജിയുടെ ആശയവും സന്ദേശവും പിന്തുടർന്നാൽ മാത്രമേ വർഗീയ ഫാഷിസ്റ്റ് ശക്തികളെ ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്നും മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി വാഴക്കാട് മണ്ഡലം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു. ഗഫൂർ ബിച്ച അധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ, അഹമ്മദ് ചെമ്പൻ, ഷരീഫ് മുണ്ടുകുഴി, അഷ്റഫ് വാഴയിൽ, ഇബ്രാഹിം ചെറുവാഴൂർ എന്നിവർ സംസാരിച്ചു. സി.കെ. അൻവർ സ്വാഗതവും എ.ടി. സമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.