ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷ ഭാഗമായി 'മഹാത്മാഗാന്ധി സ്മൃതി സംഗമം' സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ആനുകാലിക ഇന്ത്യയിൽ കർഷകർക്കും ദലിതർക്കും മതന്യൂന പക്ഷങ്ങൾക്കും എതിരെ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് ഗാന്ധിയെ കൂടുതൽ പഠിക്കണമെന്നും ഗാന്ധിയൻ ദർശനങ്ങളിലൂന്നിയുള്ള സമരമാർഗങ്ങളിലൂടെ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്തു തോൽപിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷതവഹിച്ചു.
ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, നവോദയ സംസ്കാരികവേദി രക്ഷാധികാരി രഞ്ജിത് വടകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും നിർവാഹക സമിതിയംഗം അബ്ബാസ് തറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.