ദമ്മാം: സൗദി അറേബ്യയിൽ ആദ്യമായി പാലക്കാട്, പത്തനംതിട്ട ജില്ലകൾ സംയുക്തമായി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. 'ക്രിക്കറ്റ് പ്രീമിയർ ലീഗ് 2021' എന്ന് പേരിൽ ടൂർണമെൻറ് ജനുവരി 21, 22 തീയതികളിൽ ഗൂഖ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ദമ്മാമിൽ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രണ്ടു ജില്ലകളിലുമുള്ള ക്രിക്കറ്റ് പ്രേമികൾ വെവ്വേറെ നടത്താൻ നിശ്ചയിച്ച മത്സരങ്ങളെ പ്രീമിയർ ലീഗ് എന്ന നിലയിൽ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുകയായിരുന്നു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. നിലവിൽ കളിക്കാർ തമ്മിലുള്ള സൗഹൃദങ്ങൾ മെച്ചപ്പെടുത്താനും ചെലവുകൾ കൂറച്ച് കൂടുതൽ ആകർഷകമാക്കാനും ഈ സഖ്യത്തിലുടെ കഴിയുമെന്ന് സംഘാടകർ പറഞ്ഞു.
ആറു ടീമുകൾ മത്സരിക്കുന്ന ടൂർണമെൻറിൽ ഓരോ ടീമിനും ക്യാപ്റ്റന് പുറമെ മൂന്ന് ഐക്കൺ പ്ലയേഴ്സ് ആണ് ഉള്ളത്. ഇൗ മാസം 10ന് ദമ്മാമിൽ നടന്ന ഫ്രാഞ്ചൈസികളുടെ യോഗത്തിൽ ഓരോ ഫ്രാഞ്ചൈസിയും അവരുടെ ടീമിെൻറ പേരും ക്യാപ്റ്റൻ, ഐക്കൺ പ്ലയേഴ്സ് എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചു. എട്ട് ഓവറുകളുള്ള 18 കളികളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിെൻറ ലോഗോ പ്രകാശനവും താരങ്ങളുടെ ലേലവും വ്യാഴാഴ്ച വൈകീട്ട് ദമ്മാം ഹോളിഡെയ്സ് െറസ്റ്റാറൻറിൽ നടക്കും. ജോബിൻ തോമസ് ഒറ്റപ്പാലം, ഷബീർ കൊപ്പം, റിയാസ് പട്ടാമ്പി, തോമസ് തൈപ്പറമ്പിൽ, റഫീഖ് പത്തനംതിട്ട, സലിം പത്തനംതിട്ട, അൻഷാദ് അസീസ് പാലക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.