റിയാദ്: ഔദ്യോഗിക സന്ദർശനത്തിന് തിങ്കളാഴ്ച രാത്രി ജിദ്ദയിലെത്തിയ ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയുമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി. മക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഫലസ്തീൻ സർക്കാറിന്റെ പ്രവർത്തന അജണ്ടയും മുൻഗണനകളും അവലോകനം ചെയ്തു. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ചുറ്റുപാടുകളിലെയും സ്ഥിതിഗതികളും സംഭവവികാസങ്ങളും വിശകലനം ചെയ്ത കൂടിക്കാഴ്ചയിൽ ഉടൻ സുസ്ഥിരമായ ഒരു വെടിനിർത്തലിൽ എത്തിച്ചേരുന്നതിനും ഗസ്സയിലേക്ക് കൂടുതൽ ആശ്വാസവും മാനുഷിക സഹായവും എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളിലേക്കും ചർച്ച നീണ്ടു. വിദേശകാര്യ ഉപമന്ത്രി എൻജി. വാലിദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജി, അറബ് രാജ്യകാര്യ ജനറൽ ഡിപ്പാർട്മെൻറ് ഡയറക്ടർ അംബാസഡർ മഹ്മൂദ് ഖത്താൻ, വിദേശകാര്യ മന്ത്രിയുടെ ഓഫിസ് അസി. ഡയറക്ടർ ജനറൽ വലീദ് അൽസ്മാഈൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.