റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. റിയാദിലെ ഷാലറ്റ് റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഷ്റഫ് എന്ന മുത്തു പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. അമീർ പട്ടണത്ത് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
അക്ബർ വെള്ളുവങ്ങാട് ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ ബാരി, ടി.സി. ജാബിർ, കുഞ്ഞിപ്പ പാണ്ടിക്കാട്, ഷുക്കൂർ കൊളപ്പറമ്പ, പി.സി. കൃഷ്ണ ദാസ്, മജീദ് മാസ്റ്റർ, ഇസ്മാഈൽ വാലിൽ, മാനു മുസ്ലിയാരകത്ത്, കെ.ടി. അൻവർ, അഷ്റഫ് പാലത്തിങ്കൽ, ഇല്യാസ് വളരാട് എന്നിവർ സംസാരിച്ചു.
ആസാദ് കക്കുളം, മുനീർ കൊടശ്ശേരി, മോഹനൻ പൂളമണ്ണ, വി.പി. അഫീഫ്, സി.കെ. ബാബു, ലത്തീഫ് കളത്തിൽ, കുട്ടി കൊടശ്ശേരി, റാഫി, അമീർ കൊടശ്ശേരി, ഫവാസ്, മുന്ന, അൻസിൽ കൊടശ്ശേരി, റാഷിക്ക്, നിയാസ്, മുത്തു കൊടശ്ശേരി, ബിൻഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അബ്ദുൽ ബാരി, കുഞ്ഞിപ്പ, ഇസ്മാഈൽ വാലിൽ എന്നിവരെയും കൃഷ്ണദാസ്, ലത്തീഫ് എന്നിവരുടെ കുടുംബങ്ങളെയും കൊടശ്ശേരി ഫുട്ബാൾ ക്ലബിനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബാബു കൊടശ്ശേരി സ്വാഗതവും സി.എം. നാസർ നന്ദിയും പറഞ്ഞു.
തുടർന്ന് അനുപമ ദാസ്, ഹസീന ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യ വിളമ്പി. സത്താർ മാവൂരിന്റെയും പാണ്ടിക്കാടിന്റെ കൊച്ചു ഗായിക ഷെസ ജംഷീറിെൻറയും നേതൃത്വത്തിൽ ഗാനമേളയും കബീർ പാണ്ടിക്കാടിന്റെ ഗസലും കായിക പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.