റിയാദ്: റിയാദ് ആസ്ഥാനമായി മിഡിലീസ്റ്റിൽ ലോക ടൂറിസം ഒാർഗനൈസേഷെൻറ പ്രാദേശിക ഒാഫിസ് സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഒാഫിസിന് അംഗീകാരം നൽകിയത്. രാജ്യത്തിെൻറ നേട്ടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കും.
ഉൗർജ സുരക്ഷയും അതിെൻറ വിതരണത്തിെൻറ സ്ഥിരതയും സംരക്ഷിക്കുന്നതിനുവേണ്ട പ്രതിരോധ നടപടികൾ കൈക്കൊള്ളും. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണ ശ്രമങ്ങളെ വീണ്ടും അപലപിക്കുന്നുവെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി. കിരീടാവകാശി പ്രഖ്യാപിച്ച ഗ്രീൻ സൗദി, ഗ്രീൻ മിഡിലീസ്റ്റ് പദ്ധതികളെ മന്ത്രിസഭ ആശീർവദിച്ചു. സൂയസ് കനാലിലെ യാത്ര, സമുദ്ര വ്യാപാരം, ആഗോള വിതരണം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇൗജിപ്ത് നടത്തുന്ന ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. കനാലിൽ കുടുങ്ങിയ കപ്പൽ നീക്കി, ഗതാഗതം വിജയകരമായി പുനഃസ്ഥാപിച്ചതിന് ഇൗജിപ്തിനെ അഭിനന്ദിക്കുകയും ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും കോവിഡുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശിയ റിപ്പോർട്ടുകളും മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.