‘ലോകം എല്ലാവരുടേതുമാണ്​’ എന്ന ശീർഷകത്തിൽ സൗദി ലുലുവിൽ ആരംഭിച്ച വളർത്തുമൃഗ പരിപാലന മേളയും പൂച്ചകളുടെ പ്രദർശനവും സൗദി പരിസ്ഥിതി - കാർഷിക - ജല മന്ത്രാലയത്തിന്​ കീഴിലെ വെറ്ററിനറി ഹെൽത്ത്​ ആൻഡ്​ മോണിറ്ററിങ്​ ഡയറക്​ടർ ജനറൽ ഡോ. അലി മുഹമ്മദ്​ അൽ ഡൊവേരിജ്​ ഉദ്​ഘാടനം ചെയ്യുന്നു

ലോക മൃഗക്ഷേമ ദിനം: സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പൂച്ചകളുടെ പ്രദർശനം

റിയാദ്: ലോക മൃഗക്ഷേമ ദിനം പ്രമാണിച്ച്​ സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ വളർത്തുപൂച്ചകളുടെ പ്രദർശനം. മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്ന നിലയിലാണ്​ ഓമനകളായ വളർത്തു മൃഗങ്ങളെ മുൻനിർത്തിയുള്ള പ്രത്യേക പ്രമോഷൻ മേള. 'ലോകം എല്ലാവരുടേതുമാണ്​' എന്ന ശീർഷകത്തിൽ സൗദി ശാഖകളിൽ ഈ മാസം നാലിന്​ ആരംഭിച്ച മേള 10 വരെ നീളും.

സൗദി പരിസ്ഥിതി - കാർഷിക - ജല മന്ത്രാലയത്തിന്​ കീഴിലെ വെറ്ററിനറി ഹെൽത്ത്​ ആൻഡ്​ മോണിറ്ററിങ്​ ഡയറക്​ടർ ജനറൽ ഡോ. അലി മുഹമ്മദ്​ അൽ ഡൊവേരിജ്​ മേള ഉദ്​ഘാടനം ചെയ്​തു. മൃഗക്ഷേമം ഏതൊരാളുടെയും ഉത്തരവാദിത്വമാണെന്നും ലുലു സംഘടിപ്പിച്ചിരിക്കുന്ന പൂച്ചകളുടെ പ്രദർശനം ഓമന വളർത്തു മൃഗങ്ങളെ ആഘോഷിക്കാനും നമ്മുടെ ജീവിതത്തിൽ അവക്കുള്ള പ്രാധാന്യം ഉയർത്തി കാണിക്കാനുമുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

റിയാദ്​ യർമുഖിലെയും അഹ്​സ, ഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെയും ലുലു ഹൈപർമാർക്കറ്റുകളിൽ ഒരുക്കിയ മേളകളിൽ പൂച്ചകളെ വളർത്തുന്നവർക്ക്​ തങ്ങളുടെ ഓമനകളെ പ്രദർശിപ്പിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. മൃഗങ്ങളുടെ ക്ഷേമവും, എല്ലാ ജീവികളും കഷ്​ടപ്പാടുകളില്ലാതെ ജീവിക്കുന്നതും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതുമായ ഒരു ലോകത്തെക്കുറിച്ചുള്ള ലുലുവി​െൻറ കാഴ്ചപ്പാടും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മേള കൊണ്ട്​ ലക്ഷ്യമാക്കുന്നതെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. ഈ ലക്ഷ്യത്തിനായി, വളർത്തുമൃഗ സംരക്ഷണത്തിനാവശ്യമായ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.

വളർത്തുമൃഗ പരിപാലനത്തിനാവശ്യമായ എല്ലാ വസ്​തുക്കളും മേളയിൽ അണിനിരന്നിട്ടുണ്ട്​. ഇവയുടെ വിപണനത്തിൽ പ്രത്യേക പ്രമോഷൻ ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. റഹ്​മ അസോസിയേഷൻ, റിയാദ്​ ഷെൽട്ടർ പോലുള്ള മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ സൗദി മന്ത്രാലയത്തി​െൻറയും കിങ്​ സഊദ്​ യൂനിവേഴ്​സിറ്റി, സൗദി ആർട്ട്​ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ റിയാദ്​ യെർമുഖിലെ ലുലു ഹൈപർമാർക്കറ്റിൽ അ​രങ്ങേറുന്നുണ്ട്​.

Tags:    
News Summary - pet cat exhibition in saudi lulu hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.