ലോക മൃഗക്ഷേമ ദിനം: സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പൂച്ചകളുടെ പ്രദർശനം
text_fieldsറിയാദ്: ലോക മൃഗക്ഷേമ ദിനം പ്രമാണിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ വളർത്തുപൂച്ചകളുടെ പ്രദർശനം. മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്ന നിലയിലാണ് ഓമനകളായ വളർത്തു മൃഗങ്ങളെ മുൻനിർത്തിയുള്ള പ്രത്യേക പ്രമോഷൻ മേള. 'ലോകം എല്ലാവരുടേതുമാണ്' എന്ന ശീർഷകത്തിൽ സൗദി ശാഖകളിൽ ഈ മാസം നാലിന് ആരംഭിച്ച മേള 10 വരെ നീളും.
സൗദി പരിസ്ഥിതി - കാർഷിക - ജല മന്ത്രാലയത്തിന് കീഴിലെ വെറ്ററിനറി ഹെൽത്ത് ആൻഡ് മോണിറ്ററിങ് ഡയറക്ടർ ജനറൽ ഡോ. അലി മുഹമ്മദ് അൽ ഡൊവേരിജ് മേള ഉദ്ഘാടനം ചെയ്തു. മൃഗക്ഷേമം ഏതൊരാളുടെയും ഉത്തരവാദിത്വമാണെന്നും ലുലു സംഘടിപ്പിച്ചിരിക്കുന്ന പൂച്ചകളുടെ പ്രദർശനം ഓമന വളർത്തു മൃഗങ്ങളെ ആഘോഷിക്കാനും നമ്മുടെ ജീവിതത്തിൽ അവക്കുള്ള പ്രാധാന്യം ഉയർത്തി കാണിക്കാനുമുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് യർമുഖിലെയും അഹ്സ, ഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെയും ലുലു ഹൈപർമാർക്കറ്റുകളിൽ ഒരുക്കിയ മേളകളിൽ പൂച്ചകളെ വളർത്തുന്നവർക്ക് തങ്ങളുടെ ഓമനകളെ പ്രദർശിപ്പിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. മൃഗങ്ങളുടെ ക്ഷേമവും, എല്ലാ ജീവികളും കഷ്ടപ്പാടുകളില്ലാതെ ജീവിക്കുന്നതും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതുമായ ഒരു ലോകത്തെക്കുറിച്ചുള്ള ലുലുവിെൻറ കാഴ്ചപ്പാടും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മേള കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഈ ലക്ഷ്യത്തിനായി, വളർത്തുമൃഗ സംരക്ഷണത്തിനാവശ്യമായ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.
വളർത്തുമൃഗ പരിപാലനത്തിനാവശ്യമായ എല്ലാ വസ്തുക്കളും മേളയിൽ അണിനിരന്നിട്ടുണ്ട്. ഇവയുടെ വിപണനത്തിൽ പ്രത്യേക പ്രമോഷൻ ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. റഹ്മ അസോസിയേഷൻ, റിയാദ് ഷെൽട്ടർ പോലുള്ള മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ സൗദി മന്ത്രാലയത്തിെൻറയും കിങ് സഊദ് യൂനിവേഴ്സിറ്റി, സൗദി ആർട്ട് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ റിയാദ് യെർമുഖിലെ ലുലു ഹൈപർമാർക്കറ്റിൽ അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.