റിയാദ്: പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിന് കീഴിലുള്ള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ട്രോഫി അനാച്ഛാദനവും ഫിക്സചർ പ്രകാശനവും സംഘടിപ്പിച്ചു. ലോകകപ്പ് മാതൃകയിൽ പ്രത്യേകം തയ്യാർ ചെയ്ത ട്രോഫി അനാച്ഛാദനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, എസ്.ബി ഗ്രൂപ്പ് എം.ഡി സാജു ജോർജ്, ഫൗരി മണി ട്രാൻസ്ഫർ സർവിസ് പ്രതിനിധി അബ്ദുൽ ഖാദിർ, ചുട്ടിആപ്പ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ അംജദ് ശരീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇസ്മ മെഡിക്കൽ സെൻറർ മാർക്കറ്റിങ് ഡയറക്ടർ ഫാഹിദ് ഹസ്സൻ, ഫിൻപാൽ മാർക്കറ്റിങ് മാനേജർ മുഹമ്മദ് നിഫ്റാസ് എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻറും ടൂർണമെൻറ് കൺവീനറുമായ അജ്മൽ ഹുസൈൻ സ്വാഗതവും ടൂർണമെൻറ് ടെക്നിക്കൽ ഡയറക്ടർ നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു. റിയാദിലെ പ്രമുഖരായ 16 ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് റിയാദ്-അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നവംബർ 28, 29, ഡിസംബർ അഞ്ച്, ആറ് തീയതികളിലായി നടക്കും. വളൻറിയർമാർക്കായി തയാർ ചെയ്ത ചുട്ടിആപ്പ് ജേഴ്സി ചടങ്ങിൽ വളൻറിയർ ക്യാപ്റ്റൻ റിഷാദ് എളമരം ചുട്ടിആപ്പ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ അംജദ് ഷെരീഫിൽനിന്ന് ഏറ്റുവാങ്ങി.
ടൂർണമെൻറ് നിയമാവലി സൈൻ എക്സ് സി.ഇ.ഒ അബ്ദുറഹ്മാൻ, റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, റിഫ സെക്രട്ടറി സൈഫു കരുളായി, പ്രവാസി സോക്കർ ക്ലബ് മാനേജർ ഷബീർ, കോർ അംഗങ്ങളായ ഫെബിൻ, റെനീഷ്, ഹിഷാം, ജുനൈദ്, സിദ്ധീഖ്, നൗഫൽ, സജീർ, സലിം മാഹി എന്നിവർ ടീം മാനേജർമാർക്ക് കൈമാറി. ടൂർണമെൻറ് നിയമാവലിയും വാർ അടക്കമുള്ള ടെക്നിക്കൽ സൊല്യൂഷനുകളും സദസ്സിനുവേണ്ടി ക്ലബ് സെക്രട്ടറി നിയാസ് വിശദീകരിച്ചു.
ഫിക്സ്ചർ റിലീസിന് ടൂർണമെൻറ് ഐ.ടി ലീഡ് അഫ്ഹാൻ, അബ്ദുറഹ്മാൻ മൗണ്ടു എന്നിവർ നേതൃത്വം നൽകി. ദിൽഷാദ് കൊല്ലം നേതൃത്വം നൽകിയ ഗാനമേളയോട് കൂടിയാണ് ചടങ്ങ് അവസാനിച്ചത്. പരിപാടികൾക്ക് പ്രവാസി ക്ലബ് പ്രസിഡൻറ് ഹാരിസ് മനമക്കാവിൽ, ശിഹാബ് കുണ്ടൂർ, ബാസിത് കക്കോടി, അസ്ലം എടച്ചേരി, ലത്തീഫ് എന്നിവർ നേതൃത്വം നൽകി. സ്വാലിഹ് അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.