ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഔദ്യോഗിക ചാനലുകൾ വഴി മാത്രം; പദ്ധതിയുടെ രണ്ടാം ഘട്ടം സൗദിയിൽ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകാരമുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന 'മുസാനദ്' ആണ് ഇക്കാര്യമറിയിച്ചത്. നിലവിൽ നാല് ഗാർഹിക തൊഴിലാളികൾ ഒരാൾക്ക് കീഴിലുള്ള തൊഴിലുടമക്കാണ് നിയമം ബാധകം.

2024 ജൂലൈ മുതൽ ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളിൽ തീരുമാനം നടപ്പാക്കിയിരുന്നു. മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികൾ ഉള്ളവരിൽ നിയമം ബാധകമാവുന്ന അടുത്ത ഘട്ടം 2025 ജൂലൈ മുതൽ നടപ്പിലാക്കും. രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾ ഉൾപ്പെടുന്ന നാലാം ഘട്ടം ഈ വർഷം ഒക്ടോബറിലും എല്ലാ ഗാർഹിക ജോലിക്കാർക്കും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ശമ്പളം നൽകുന്ന പദ്ധതിയുടെ അവസാന ഘട്ടം 2026 ജനുവരിയിലും നടപ്പിലാക്കും.

പരസ്പര കരാർ അനുസരിച്ച് തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു

Tags:    
News Summary - Starting from January 1st.. Implementing the second phase of transferring domestic workers’ salaries through “Musaned” channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.