ജിദ്ദ: മലപ്പുറം ജില്ലയിലെ ചോക്കാട് പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും രോഗീ പരിചരണ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ഉറപ്പു വരുത്തുന്നതിനും വേണ്ടി ജിദ്ദയിൽ ചോക്കാട് പഞ്ചായത്തിലെ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ സംയുക്ത യോഗം ചേർന്നു. അലി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ചോക്കാട് പാലിയേറ്റിവ് പ്രവർത്തക സമിതി അംഗം നാസർ കല്ലാമൂല അധ്യക്ഷത വഹിച്ചു. ട്രഷറർ എ.എം. ബാബു ഉദരംപൊയിൽ മുഖ്യപ്രഭാഷണം നടത്തി.
ചോക്കാട് വോയ്സ്, മാളിയക്കൽ വെൽഫെയർ ആൻഡ് സോഷ്യോ കൾചറൽ അസോസിയേഷൻ (മവാസ), ഉദരംപൊയിൽ പ്രവാസി അസോസിയേഷൻ, പുല്ലങ്കോട് ഏരിയ പ്രവാസി അസോസിയേഷൻ, നമ്മൾ കല്ലാമൂലക്കാർ, മാടമ്പം ഏരിയ പ്രവാസി സംഘം, മമ്പാട്ടുമൂല പ്രവാസി ചാരിറ്റി, സ്രാമ്പിക്കല്ല് എക്സ്പാട്രിയേറ്റ്സ് വെൽഫെയർ അസോസിയേഷൻ, കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ, മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം തുടങ്ങിയ പ്രവാസി കൂട്ടായ്മ പ്രതിനിധികൾ പങ്കെടുത്തു. കെ.എം. സലാഹുദ്ദീൻ ചോക്കാട് സ്വാഗതവും പി. സിദ്ദീഖ് പുല്ലങ്കോട് നന്ദിയും പറഞ്ഞു.
ചോക്കാട് പാലിയേറ്റിവ് കെയർ ജിദ്ദ ചാപ്റ്റർ ഭാരവാഹികളായി പി. നാസർ മാളിയേക്കൽ (ചെയ.), വി. ഷിബു നവാസ് ഉദരംപൊയിൽ, എ.കെ. ജിർഷാദ് മാടമ്പം, ടി. സഫീർ സ്രാമ്പിക്കല്ല് (വൈസ് ചെയ.), പി. സിദ്ദീഖ് പുല്ലങ്കോട് (കൺ.), പി. അസറുദ്ദീൻ മാളിയേക്കൽ, കെ.എം. സലാഹുദ്ദീൻ ചോക്കാട്, ഇ. അൻവർ ബാബു മമ്പാട്ടുമൂല (ജോ. കൺ.), പി. മുജീബ് ചോക്കാട് (ട്രഷ.), പി.എം. അലി മാളിയേക്കൽ, കെ. നാസർ കല്ലാമൂല, പി.ടി. റിയാസ് കൂരിപ്പൊയിൽ, സി. മനാഫ് ഉദരംപൊയിൽ, കെ. ശിഹാബ് പാറമ്മൽ, എം. ഉമർകോയ മഞ്ഞപ്പെട്ടി (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.