റിയാദ്: സൗദി തൊഴില്‍, ഇഖാമ, അതിര്‍ത്തി നിയമത്തിന് വിരുദ്ധമായി രാജ്യത്ത് അനധികൃതമായി തങ്ങുകയോ ജോലി ചെയ്യുകയോ അത്തരക്കാര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗത്തിെൻറ (ജവാസാത്ത്) മുന്നറിയിപ്പ്. പൊതുമാപ്പിെൻറ ആനുകൂല്യത്തില്‍ നിയമവിരുദ്ധര്‍ക്ക് രാജ്യം വിടാനുള്ള കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജവാസാത്തിെൻറ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് വിവിധ മാധ്യമങ്ങളിലൂടെയും മൊബൈല്‍ സന്ദേശങ്ങളിലൂടെയും പുറത്തുവിട്ടത്.
സ്പോണ്‍സറുടെ കീഴിലല്ലാതെ ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15,000 റിയാല്‍ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ. ഇത്തരക്കാര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. നിയമവിരുദ്ധര്‍ക്ക് അഭയമോ തൊഴിലോ നല്‍കുന്നവര്‍ക്ക് 25,000 മുതല്‍ ലക്ഷം റിയാല്‍ വരെ പിഴയുണ്ടാവും. നിയമ ലംഘനത്തിെൻറ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് പിഴയും ഇരട്ടിപ്പിക്കും.
കൂടാതെ രണ്ട് വര്‍ഷം തടവ്, പേര് പരസ്യപ്പെടുത്തല്‍ എന്നിവയും ഇതിനുള്ള ശിക്ഷയില്‍ ഉള്‍പ്പെടുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ വിദേശിക്ക് ജോലി ചെയ്യുന്നതിന് അവസരം ഒരുക്കുന്ന സ്വദേശിക്കും വിദേശിക്കും 15,000 റിയാല്‍ പിഴയും ആറ് മാസം തടവും ശിക്ഷ നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടാം തവണ 30,000 റിയാല്‍ മൂന്നാം തവണ ലക്ഷം റിയാല്‍ എന്നിങ്ങനെ പിഴ വര്‍ധിപ്പിക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.