ജുബൈൽ: ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടിൽ നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ മലയാളികൾക്കിടയിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.
ഇന്ത്യൻ സ്കൂൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളിൽ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈൽ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടിൽ ആണ് ഇപ്പോൾ താമസം. ഭാര്യ ടീന. മകൾ പ്രിന്ന, മകൻ പ്രസിൻ ജുബൈലിൽ ബിസിനസ് ചെയ്യുന്നു. മരുമകൾ വിബിഷ. പ്രേംരാജിന്റെ വിയോഗത്തിൽ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകൾ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.