ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോവിഡ് പ്രതിരോധ നടപടികളുടെ ലംഘനങ്ങളിൽ മൂന്നെണ്ണംകൂടി ചേർക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
റമദാൻ 29ന് പ്രഖ്യാപിച്ച പ്രതിരോധ നടപടികളുടെ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴകൾക്കുള്ള പട്ടികയിലാണ് മൂന്നു കാര്യങ്ങൾകൂടി ചേർക്കാൻ തീരുമാനിച്ചത്. വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കുന്നതിെൻറ ലംഘനം.
നൂറിലധികം ആളുകൾക്ക് ശേഷിയുള്ള ഷോപ്പുകളുടെയോ മാളുകളുടെയോ കേന്ദ്രങ്ങളുടെയോ ശേഷി നിയന്ത്രിക്കാൻ ഒരുമിച്ച് കൂടുന്നതിനുള്ള (അസംബ്ലി പെർമിറ്റ്) അനുമതിപത്രം ഉപയോഗിക്കാത്തതിെൻറ ലംഘനം. സ്ഥാപനത്തിനകത്ത് അനുവദനീയമായ എണ്ണത്തെക്കാൾ ആളുകളുണ്ടായതിെൻറ ലംഘനം തുടങ്ങിയവയാണ് പുതുതായി േചർക്കപ്പെട്ടത്.
പ്രതിരോധ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള കാലാവധി ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലകളിൽ നിരീക്ഷണം നടത്തുന്ന വകുപ്പിന് ആവശ്യമാണെങ്കിൽ ആറുമാസത്തിൽ കുറയാത്ത കാലയളവ് സ്ഥാപനം അടച്ചുപൂട്ടാമെന്നും തീരുമാനത്തിലുണ്ട്.
ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ, സാമൂഹിക അകലം പാലിക്കൽ, എല്ലാ സ്ഥലങ്ങളിലും ഒത്തുചേരലുകൾ തടയുന്നതുമായി ബന്ധപ്പെട്ട അംഗീകൃത നിർദേശങ്ങൾ എന്നിവ മുഴുവൻ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.