റിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) ഔദ്യോഗിക സാഹിത്യ പ്രവർത്തന, പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി അറേബ്യയിലെ അക്കാദമിക് കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു.
അഡ്വ. എൽ.കെ. അജിത്, റഷീദ് കുളത്തറ, നാദിർഷ റഹ്മാൻ (റിയാദ്), സിമി അബ്ദുൽ ഖാദർ, നജീബ് വെഞ്ഞാറമൂട്, സുജു തേവരുപറമ്പിൽ (ജിദ്ദ), സകീർ പറമ്പിൽ, ഷിബിൻ ആറ്റുവ, ഹനീഫ റാവുത്തർ (ദമ്മാം) എന്നിവരെയാണ് വിവിധ പ്രവിശ്യകളിലെ അക്കാദമിക് കൗൺസിൽ അംഗങ്ങളായി പ്രിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു പ്രഖ്യാപിച്ചത്.
പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്കാരവും പരിപോഷിപ്പിക്കുക, വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ നിലവിൽ വന്ന പ്രയദർശിനി പബ്ലിക്കേഷന്‍ സൗദി അറേബ്യയിൽ കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ സജീവമാക്കുമെന്ന് സൗദി കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ അറിയിച്ചു.സംഘടനയുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നതിനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും കെ.പി.സി.സി സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു സൗദി അറേബ്യയിലെത്തും. സർഗാത്മക സംവാദങ്ങൾക്കും വായനാനുഭവങ്ങൾ പങ്കുവെക്കാനും പ്രിയദർശിനി പബ്ലിക്കേഷൻ സൗദിയുടെ പ്രധാന നഗരങ്ങളിൽ വേദിയുണർത്തുമെന്നും പ്രിയദർശിനി പബ്ലിക്കേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.