ജിദ്ദ: തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.
ഖുർആനിലെ 'അദ്ദാരിയാത്ത്' അധ്യായത്തെ ആസ്പദമാക്കി റമദാനിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. ഫൈനൽ മത്സരത്തിൽ മാറ്റുരച്ച പതിനഞ്ചോളം പേരിൽനിന്നാണ് മഞ്ചേരി പുല്ലാര സ്വദേശിയായ കെ. മുഹമ്മദ് സവാദ് ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ചെറൂപ്പ സ്വദേശിനി എ.എം. ജലീല രണ്ടാം സ്ഥാനവും മലപ്പുറം വലിയങ്ങാടി സ്വദേശിനി സാജിദ അബ്ദുൽ ഹക്കീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലങ്ങാടൻ തനിമ എക്സിക്യൂട്ടിവ് അംഗങ്ങളായ സഫറുല്ല മുല്ലോളി, കെ.എം. അനീസ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച 15 പേർക്കുള്ള മൊമെന്റോകൾ നൽകി ആദരിച്ചു.
സമ്മാനദാനത്തോടനുബന്ധിച്ച് നടന്ന ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമത്തിൽ അബൂ ത്വാഹിർ കൊല്ലങ്കോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസുബ്ഹാൻ ഖുർആൻ പാരായണം നടത്തി. ഖുർആൻ സ്റ്റഡി സെന്റർ വെസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ മുഹമ്മദ് അലി പട്ടാമ്പി സ്വാഗതവും നൗഷാദ് നിഡോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.