യാംബു: തനിമ യാംബു, മദീന സോൺ റമദാനിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു. റമദാൻ ക്വിസ്, അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ വിദ്യാർഥികളുടെ കുടുംബങ്ങൾക്കായി നടത്തിയ റമദാൻ കുടുംബ ക്വിസ്, വിദ്യാർഥികൾക്കായി നടത്തിയ റമദാൻ പ്രോജക്ട് എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. റമദാൻ ക്വിസ് വിജയികളായ നജീബ മുസ്തഫ കുന്നക്കാവ്, മാജിദ അനീസ് പൊന്നാനി, ഡോ. ഇർഫാന തിരൂർ, റമദാൻ ഫാമിലി ക്വിസിൽ വിജയികളായ സജീവ് അബ്ദുൽ മജീദ്, ശമീർ കൊണ്ടോട്ടി, നിസാർ കൊടിയത്തൂർ എന്നിവരുടെ കുടുംബങ്ങളും റമദാൻ പ്രോജക്ടിൽ മികവ് പുലർത്തിയ വിദ്യാർഥികളുമാണ് സമ്മാനം ഏറ്റുവാങ്ങിയത്.
തനിമ അഖില സൗദി തലത്തിൽ നടത്തിയ ഖുർആൻ ക്വിസിൽ നാല്, അഞ്ച് സ്ഥാനങ്ങൾ നേടിയ മദീന മേഖലയിലുള്ള അബ്ദുൽ കരീം കരുവാരക്കുണ്ട്, മാജിദ അനീസ് പൊന്നാനി എന്നിവർക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. മദീനയിലും യാംബുവിലും നടന്ന വ്യത്യസ്തമായ പരിപാടികളിൽ തനിമ യാംബു, മദീന സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം എന്നിവർ സമ്മാനം വിതരണം ചെയ്തു. അനീസുദ്ദീൻ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു.
മദീനയിൽ നടന്ന പരിപാടിയിൽ അബ്ദുൽ കരീം കരുവാരക്കുണ്ട്, നിസാർ കൊടിയത്തൂർ, മാജിദ അനീസ് എന്നിവർ സംസാരിച്ചു. തൻസീമ മൂസ ഖുർആൻ പാരായണം നടത്തി. മൂസ മമ്പാട് സ്വാഗതവും അഷ്കർ കുരിക്കൾ നന്ദിയും പറഞ്ഞു. യാംബുവിൽ നടന്ന പരിപാടിയിൽ സജീവ് അബ്ദുൽ മജീദ്, ശമീർ കൊണ്ടോട്ടി, നജീബ മുസ്തഫ കുന്നക്കാവ്, സലീം വേങ്ങര എന്നിവർ സംസാരിച്ചു. വി.പി. റഫാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.