ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ കോളജിലെ വിവിധ വർഷങ്ങളിൽ പഠിച്ചു പുറത്തിറങ്ങിയ ഗായികാ ഗായകന്മാരെ പങ്കെടുപ്പിച്ച് ഓൺലൈൻ ‘ലോക്ഡൗൺ പാട്ടരങ്ങ്’ സംഘടിപ്പിച്ചു. അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. കോളജിൽ നിന്നും ഉന്നത വിജയം നേടിയ ഹയ്യ ഇസ്ഹാഖിനെ അനുമോദിച്ചു.
കൈരളി ടി.വി പട്ടുറുമാൽ ജൂറി അംഗവും കോളജ് പൂർവ വിദ്യാർഥിയുമായ ഫിറോസ് ബാബു നേതൃത്വം നൽകി. പൂർവ വിദ്യാർഥികളായ ദേവയാനി, ആസാദ് മൂപ്പൻ, ഡോ. അബ്ദുറഹ്മാൻ അമ്പാടി, കെ.കെ. ശോഭന, മെഹറലി, സജി സദാനന്ദൻ, ശൈലജ, ബഷീർ, ടി.പി. ശശി, മുജീബ് റഹ്മാൻ, സബീന ബഷീർ, ജാഫർ മേലെവീട്ടിൽ, അനിൽ, ഫൈറൂസ്, സുനിൽ സലീം, ജഹീർ ഷാ, ജഹാംഗീർ, പി.കെ. അസ്ലം, മോഹനൻ, നാസർ, കെ.കെ. ശ്രീലക്ഷ്മി, റിദ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അഷ്റഫ് അഞ്ചാലൻ, അഷ്റഫ് കുന്നത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രിൻസിപ്പൽ ഡോ. അസീസ്, ജനറൽ സെക്രട്ടറി റഷീദ് പറങ്ങോടത്ത്, സെക്രട്ടറി അനിൽ മുഹമ്മദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.