കെ.എം.സി.സി ഖത്വീഫ്​ സെൻട്രൽ കമ്മിറ്റി ഓഫീസ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ്​ മുഹമ്മദ്‌കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്യുന്നു

ഖത്വീഫ്​ കെ.എം.സി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു

ദമ്മാം: കെ.എം.സി.സി ഖത്വീഫ്​ സെൻട്രൽ കമ്മിറ്റി ഓഫീസ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ്​ മുഹമ്മദ്‌കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. മാറുന്ന സൗദിയുടെ സാധ്യതകളെ പ്രവാസി സമൂഹത്തിന് ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിനും തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള കോച്ചിങ് സെൻറർ, നോർക ഹെൽപ് ഡസ്ക്, നിയമ ബോധവൽക്കരണം ഉൾപെടെയുള്ള വിവിധ നവീനകർമ പദ്ധതികളുമായുള്ള സേവകേന്ദ്രമായി ഓഫീസ് പ്രവർത്തന സജ്ജമായി.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ മുഷ്താഖ് പേങ്ങാട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി സാംസ്‌കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ ഭാഷാ സമര അനുസ്മരണ പ്രഭാഷണവും

പ്രവിശ്യ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ്‌ പാണ്ടികശാല അനുമോദന പ്രഭാഷണവും നിർവഹിച്ചു. പ്രവിശ്യാ കമ്മിറ്റി ഓർഗനൈസിങ്​ സെക്രട്ടറി റഹ്​മാൻ കാരയാട്, അമീറലി കൊയിലാണ്ടി, മജീദ് കൊടുവള്ളി, മുഹമ്മദ്‌കുട്ടി കരിങ്കപ്പാറ, ടി.ടി. കരീം വേങ്ങര, അമീൻ കളിയിക്കാവിള, ഫൈസൽ കൊടുമ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ സലാമി ഓമച്ചപ്പുഴ, മുസ്തഫ കോട്ടക്കൽ, കുഞ്ഞാലി മേൽമുറി, അബ്​ദുൽ ഖാദർ ദാരിമി, കെ.എം. ഉസ്മാൻ, നിയാസ് തോട്ടിക്കൽ, ലത്തീഫ്, ജാസിർ പള്ളിപടി, അബ്​ദുൽ മജീദ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാവിശ്യ വെൽഫെയർ വിങ്ങി​െൻറ സേവനത്തിന്​ ഹുസൈൻ നിലമ്പൂരിനെ ഉപഹാരം നൽകി ആദരിച്ചു. സലീം പെരുമുഖം, മുബാറക് കരുളായി, ലത്തീഫ് പരതക്കാട്, മുഹമ്മദലി അണ്ടോണ, മുഷ്ത്താഖ് ഐക്കരപ്പടി, കെ.ടി. അനസ്, അഷ്‌റഫ്‌, ഹൈദർ കോട്ടക്കൽ, ഷംസു കരുളായി, സി.സി. മുനീർ, അനീസ് ചേലേമ്പ്ര, സലാം ചേലേബ്ര, അലി വയനാട്, ഉബൈദ് കൊടിഞ്ഞി, നിസാം കണ്ണൂർ, ഫൈസൽ മക്രെരി, വനിതാനേതാക്കളായ സറീന നിയാസ്, ജസീന നൗഷാദ്, റുഫ്‌സാന നാസർ, സാജിദ സലീം എന്നിവർ നേതൃത്വം നൽകി.

സയ്യിദ് ഹബീബ് തങ്ങൾ പ്രാർഥന നിർവഹിച്ചു. ഫഹദ് കൊടിഞ്ഞി സ്വാഗതവും അസീസ് കാരാട് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.