ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ച 157 പേർ പൊലീസ് പിടിയിലായി.കോവിഡ് മുൻകരുതൽ നടപടികൾക്കായുളള എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പൊലീസ് പിടികൂടിയത്. ജീസാൻ മേഖലയിൽ 54 പേരും മദീന മേഖലയിൽ 53 പേരും അൽബാഹ മേഖലയിൽ 45 പേരും വടക്കൻ അതിർത്തി മേഖലയിൽ അഞ്ചു പേരുമാണ് പിടിയിലായത്.
ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അതത് മേഖല പൊലീസ് വക്താക്കൾ പറഞ്ഞു. ക്വാറൻറീൻ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം റിയാൽ വരെ പിഴയോ രണ്ടു വർഷത്തിൽ കുറയാത്ത തടവുശിക്ഷയോ അല്ലെങ്കിൽ പിഴയും ശിക്ഷയും ഒരുമിച്ചോ ഉണ്ടാകുമെന്നാണ് വ്യവസ്ഥ.നിയമലംഘനം ആവർത്തിച്ചാൽ ആദ്യ തവണ ചുമത്തിയ പിഴയും ശിക്ഷയും ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.