Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ഉൾപ്പെടെ എട്ട്...

റിയാദ് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ മഴ തുടരും

text_fields
bookmark_border
റിയാദ് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ മഴ തുടരും
cancel
camera_alt

 മദീന ​മേഖലയിൽ മഴ പെയ്​തപ്പോൾ

റിയാദ്​: സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​െമന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്​ടറേറ്റ്​ പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

റിയാദ്​, നജ്​റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ​ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്.

മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചെങ്കടലിൽനിന്ന്​ വടക്കുനിന്ന്​ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്​ മണിക്കൂറിൽ 15 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainRiyadh
News Summary - Rain will continue in eight provinces including Riyadh
Next Story